ന്യൂഡെല്‍ഹി: കൂടംകുളം ആണവ നിലയത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി നിലകൊണ്ടതിന്റെ പേരില്‍ പ്രതിപക്ഷ നേതാവും പാര്‍ട്ടി  കേന്ദ്ര കമ്മറ്റി അംഗവുമായ വി.എസ്.അച്ച്യുതാനന്ദന് സി.പി.എം കേന്ദ്ര കമ്മറ്റിയുടെ പരസ്യ ശാസന. മൂന്നു മാസത്തിനിടെ  രണ്ടാം തവണയാണ് വി.എസിനെ പാര്‍ട്ടി കേന്ദ്ര കമ്മറ്റി ശാസിക്കുന്നത്. ടി.പിചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ പ്രതികളാക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി നിലകൊണ്ടതിന്റെ പേരിലായിരുന്നു കഴിഞ്ഞ തവണ ശാസന ലഭിച്ചത്. വി.എസിനെതിരെ കടുത്ത അച്ചടക്ക നടപടി സംസ്ഥാന നേതൃത്വം  ആവശ്യപ്പെട്ടെങ്കിലും ഇത്തവണയും അതുണ്ടായില്ല.  നെയ്യാറ്റിന്‍ കരയിലെ ഉപ തിരഞ്ഞെടുപ്പു ദിവസം വി.എസ്. ടി.പിയുടെ കുടുമ്പത്തെ സന്ദര്‍ശിച്ചതും  കൂടങ്കുളത്തെ ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്നവരെ സന്ദര്‍ശിക്കുവാനായി ശ്രമിച്ചതും വഴി വി.എസ് പാര്‍ട്ടിയുടെ ശാസന സ്വയം ക്ഷണിച്ചു വരുത്തുകയായിരുന്നു. വി.എസിന്റെ പല നിലപാടുകളും ജനങ്ങളില്‍ വലിയ തോതില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയെ സംബന്ധിച്ച് അത് അച്ചടക്ക ലംഘനമായി മാറുകയാണ്.
                
                
                
                
                                
				- എസ്. കുമാര്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)