ജെനറ്റിക് എഞ്ചിനിയറിംഗ് വഴി പരിവര്‍ത്തനം നടത്തി നിര്‍മ്മിക്കുന്ന കൃത്രിമ വിളവുകള്‍ ഉപയോഗിക്കുവാനും തിരസ്ക്കരിക്കുവാനും ഉള്ള അവകാശം ഉപയോക്താവിന് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ ഇവക്ക് അംഗീകാരം നല്‍കാവൂ എന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്മെന്റ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ലേബലുകള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ശക്തിപ്പെടുത്തി കൃത്രിമ ഭക്ഷ്യ വസ്തുക്കള്‍ വേര്‍തിരിച്ചു ലഭ്യമാക്കണം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുവാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് ഇവ ഒഴിവാക്കുവാനുള്ള അവകാശമുണ്ട്. ഇത് നിഷേധിക്കാനാവില്ല. ഇത്തരം ലേബലിംഗ് സംവിധാനത്തിന് ആവശ്യമായ പരിശോധനാ വ്യവസ്ഥകളും പരീക്ഷണ ശാലകളും ഇപ്പോള്‍ നിലവിലില്ല. കൃത്രിമ ഭക്ഷണം പരിശോധിക്കുന്നത് ഏറെ ചിലവേറിയതാണ്. ഇതെല്ലാം കണക്കിലെടുത്തു മാത്രമേ ഇവയ്ക്ക് അനുവാദം നല്‍കുവാന്‍ പാടുള്ളൂ എന്നും സി. എസ്. ഇ. ഡയറക്ടര്‍ സുനിതാ നാരായന്‍ അഭിപ്രായപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശാസ്ത്രം