ബൊളീവിയ : വെനെസ്വേലയുടെ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ആല്‍ബയിലെ അംഗ രാജ്യങ്ങള്‍ അമേരിക്കന്‍ ഡോളര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തു. ബൊളീവിയയില്‍ നടന്ന ആല്‍ബയുടെ ഉച്ചകോടിയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇത് തങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു എന്ന് ബൊളീവിയന്‍ പ്രസിഡണ്ട് ഈവോ മൊറാലസ് പ്രഖ്യാപിച്ചതോടെ ഡോളര്‍ പ്രദേശത്തെ വ്യാപാര രംഗത്തു നിന്നും പുറന്തള്ളപ്പെടും എന്ന് തീര്‍ച്ചയായി. സുക്‌ര്‍ എന്ന ഈ പുതിയ കറന്‍സി 2010 ഓടെ നിലവില്‍ വരും.
അമേരിക്ക സ്പോണ്‍സര്‍ ചെയ്യുന്ന സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് (FTAA – Free Trade Area of the Americas) പകരം നില്‍ക്കാന്‍ ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് ആല്‍ബ (ALBA – Alternativa Bolivariana para las Americas).
ലാഭ വര്‍ദ്ധന മാത്രം ലാക്കാക്കിയുള്ള മത്സരാധിഷ്ഠിത സ്വതന്ത്ര വ്യാപാരത്തിനു പകരം സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യാപാര വ്യവസ്ഥയാണ് ആല്‍ബ വിഭാവനം ചെയ്യുന്നത്. വികസിത രാഷ്ട്രങ്ങളുടെ സ്വേച്ഛാധിപത്യപരമായ വ്യാപാര വ്യവസ്ഥകളെ നിരാകരിച്ച് അവികസിത രാജ്യങ്ങളോട് ഐക്യ ദാര്‍ഡ്യവും, ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനവും, മനുഷ്യ സഹജമായ നീതി ബോധവും സമത്വവുമാണ് ആല്‍ബയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, സാമ്പത്തികം