മുംബൈ : ശിവസേനാ സ്ഥാപകനും ഹിന്ദുത്വ വാദിയുമായ ബാൽ താക്കറേക്ക് മംബൈ നഗരം കണ്ണുനീരിൽ കുതിർന്ന അന്ത്യോപചാരം അർപ്പിച്ചു. അടുത്ത കാലത്തൊന്നും മുംബൈ നഗരം ദർശിക്കാത്ത അത്രയും ജന നിബിഢമായിരുന്നു താക്കറേയുടെ അവസാന യാത്രയുടെ അകമ്പടി. മുംബൈയുടെ കിരീടം വെയ്ക്കാത്ത രാജാവിന് അശ്രുപൂജയുമായി ലക്ഷക്കണക്കിന് ആളുകളാണ് താക്കറേയുടെ ബാന്ദ്രയിലെ വസതിയ്ക്കും ശിവാജി ആർക്കിനും ഇടയിൽ തടിച്ചു കൂടിയത്.
മുൻപ് പലപ്പോഴും എന്ന പോലെ മരണത്തിലും താക്കറെ മുംബൈയിലെ ജനജീവിതത്തെ സ്തംഭിപ്പിച്ചു. താക്കറേയുടെ അന്തിമ കർമ്മങ്ങൾ അനുഷ്ഠിക്കുന്ന ശിവാജി പാർക്കിലേക്കും താക്കറേയുടെ ബാന്ദ്രയിലെ വീട്ടിലേക്കുമുള്ള റോഡുകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. തങ്ങൾ ബന്ദോ ഹർത്താലോ പ്രഖ്യാപിച്ചിട്ടില്ല എന്ന് ശിവസേനാ വക്താക്കൾ പറയുന്നുണ്ടെങ്കിലും അന്തരിച്ച നേതാവിനോടുള്ള ആദര സൂചകമായി നാളെ മഹാരാഷ്ട്രയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിടാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം, തീവ്രവാദം