ഷാര്‍ജ ഗവണ്‍മെന്‍റ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സയന്‍സ് ആന്‍റ് ടെക് നോളജി സെന്‍റര്‍ സ്ഥാപിക്കും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനുള്ള ധാരാണാപത്രത്തില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ സിദ്ധാര്‍ത്ഥ് ഭട്ടാചാര്യയും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ അഹമ്മദ് മുഹമ്മദ് അല്‍ മിത്ഫയും ഒപ്പു വച്ചു.
യു.എ.ഇ വിദേശ വ്യാപാര വകുപ്പ് മന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ കാസിമി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, കേരള ഐ.ടി. സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യ – ഷാര്‍ജ ബിസിനസ് ആന്‍ഡ് കള്‍ച്ചറല്‍ മീറ്റിന് ഇടയിലാണ് ധാരണാ പത്രം ഒപ്പു വച്ചത്. കള്‍ച്ചറല്‍ മീറ്റ് ഇന്നലെ ആരംഭിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം