ന്യൂഡല്‍ഹി: ചൈനയും ഇന്ത്യയും തമ്മില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കാനിരുന്ന അതിര്‍ത്തി തര്‍ക്ക ചര്‍ച്ചമാറ്റി വെച്ചു. ദലൈലാമക്ക് ഇന്ത്യയില്‍ സന്ദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചൈന ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്. ഡല്‍ഹിയില്‍ നടക്കുന്ന ആഗോള ബുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദലൈലാമക്ക് അനുവാദം നല്‍കരുതെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദലൈലാമ ആത്മീയ നേതാവാണെന്നും അതിനാല്‍ അദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാനാവില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. അഭ്യര്‍ഥന ഇന്ത്യ തള്ളിയത് ചൈനീസ് അധികൃതരെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച മാറ്റിവെക്കേണ്ടി വരുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, രാജ്യരക്ഷ