ന്യൂഡൽഹി : സംഝൌത്താ എക്സ്പ്രസ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി ധാൻ സിങ്ങ് പോലീസ് പിടിയിലായി. മധ്യപ്രദേശ് ഉത്തർ പ്രദേശ് അതിർത്തിയിലുള്ള ചിത്രകൂടത്തിൽ നിന്ന് തിങ്കളാഴ്ച്ചയാണ് ദേശീയ അന്വേഷണ ഏജൻസി സിങ്ങിനെ അറസ്റ്റ് ചെയ്തത്. 2008ലെ മാലേഗാവ് സ്ഫോടനക്കേസിലും ഇയാൾക്ക് പങ്കുള്ളതായി സംശയിക്കപ്പെടുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന അഞ്ചാമത്തെ പ്രതിയാണ് ധാൻ സിങ്ങ്.
2007 ഫെബ്രുവരി 18നാണ് ഹരിയാനയിലെ പാനിപത്തിനടുത്ത് വെച്ച് സംഝൌത്താ എക്സ്പ്രസ് തീവണ്ടിയിൽ ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് ബോഗികൾക്ക് തീ പിടിക്കുകയും 68 പേർ വെന്തു മരിക്കുകയും ഉണ്ടായി. 2010 ജൂലൈ 29നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, പോലീസ്