അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെട്പ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയില്‍ നടക്കുന്ന വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 6.7 ശതമാനം പോളിങ്ങ് ഉണ്ടായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കം 95 നിയോജകമണ്ഡലങ്ങളിലായി 820 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത് . മണിനഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് മോഡി മത്സരിക്കുന്നത്. അഹമ്മദാബാദിലെ സ്കൂളില്‍ രാവിലെ തന്നെ മോഡി വോട്ട് രേഖപ്പെടുത്തി. ഗുജറാത്തിലെ വികസനം ഉയര്‍ത്തിക്കാട്ടിയാണ് മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്.മത്സരത്തില്‍ ബി.ജെ.പിയുടെ വിജയം സുനിശിചതമാണെന്നും താന്‍ ഹാട്രിക് വിജയം നേടുമെന്ന് മോഡി പറഞ്ഞു
മോഡിയ്ക്കെതിരെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി രംഗത്തുള്ളത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടാണ്. ഗുജറാത്ത് കലാപം തന്നെയാണ് ഇത്തവണയും മോഡിയ്ക്കെതിരെ പ്രധാന പ്രചരണായുധമായി എതിര്‍പാര്‍ട്ടികള്‍ ഉപയോഗിച്ചത്. പ്രചാരണത്തിനായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു. കോണ്‍ഗ്രസ്സിനെ കൂടാതെ ബഹുജന്‍ സമാജ് വാദി പാര്‍ട്റ്റി, ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഒരു മലയാളിയും മത്സരിക്കുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശി രാമചന്ദ്രനാണ് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍