ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക്ദള്‍(ആര്‍. എല്‍. ഡി) നേതാവ് അജിത് സിംഗ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നിന്നും നിലവില്‍ വ്യോമയാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി വയലാര്‍ രവി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. അജിത് സിങ്ങിന് വ്യോമയാന വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുവാന്‍ സാധ്യത. പശ്ചിമ ഉത്തര്‍പ്രദേശില്‍ ഏറെ സ്വാധീനമുള്ള ആര്‍എല്‍ഡിയെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് യു. പി. എ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം 33 ആയി. ലോക്സഭയില്‍ ആര്‍എല്‍ഡിക്ക് അഞ്ച് എം. പിമാരുണ്ട്. ഇതോടു കൂടി യുപിഎ അംഗസംഖ്യ 277 ആയി വര്‍ധിച്ചു. എന്നാല്‍ പ്രതിഷേധം മൂലമല്ല സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് വയലാര്‍ രവി പ്രതികരിച്ചു
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിമാനം