തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ ളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് നിര്‍ബന്ധമാക്കിയ ഗുജറാത്തിലെ മോഡി സര്‍ക്കാരിന്റെ നടപടി അപ്രായോഗികവും നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള തുമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നിര്‍ബന്ധം ജനാധിപത്യ ത്തിന്റെ അന്തഃസത്തയ്ക്ക് യോജിച്ച നയമല്ല. ഇന്ത്യയിലെ 40 ശതാനത്തിലേറെ വോട്ടര്‍മാര്‍ തങ്ങളുടെ അവകാശം ഉപയോഗിക്കുന്നില്ല. ഈ കാര്യത്തില്‍ കമ്മീഷന് ആശങ്കയുണ്ട്. എന്നാല്‍ ഇതിനു പരിഹാരം ആളുകളെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിപ്പിക്കലല്ല. മറിച്ച് വോട്ടര്‍മാരുടെ ബോധവല്‍ക്കരണമാണ്.
ശനിയാഴ്‌ച്ച ഗുജറാത്ത് അസംബ്ലിയില്‍ ബില്‍ പാസായ വേളയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇതിനെ ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ചരിത്ര മുന്നേറ്റമായാണ് വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം ഒരു നിയമം കൊണ്ടു വരുന്നത്.
എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്‍പും പലപ്പോഴായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍പില്‍ വന്നിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനര്‍ എസ്. വൈ. ഖുറൈഷി അറിയിച്ചു. എന്നാല്‍ ഇത് അപ്പോഴൊക്കെ കമ്മീഷന്‍ തള്ളി ക്കളയുകയും ചെയ്തതാണ്.
നിര്‍ബന്ധിച്ച് വോട്ട് ചെയ്യിപ്പിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരാണ്. ജനാധിപത്യ പ്രക്രിയയില്‍ നിന്നും മാറി നില്‍ക്കാനുള്ള അവകാശവും ഭരണഘടന പൌരന് നല്‍കുന്നുണ്ട്. എന്നാല്‍ ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ വോട്ട് ചെയ്യാത്തവര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. കോണ്‍ഗ്രസും ഇടതു കക്ഷികളും ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പി. ഇതിനെ സ്വാഗതം ചെയ്യുകയും ഈ നടപടി മറ്റു സംസ്ഥാനങ്ങളും പിന്തുടരണം എന്ന് ആവശ്യ പ്പെടുകയും ചെയ്തു.
ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടു ത്തുന്നതിനായി മൌലിക അവകാശങ്ങള്‍ ഒരല്‍പ്പം നിഷേധിക്കപ്പെട്ടാലും കുഴപ്പമില്ല എന്നാണ് ഗുജറാത്ത് ആരോഗ്യ മന്ത്രി ജയ നാരായണ്‍ വ്യാസിന്റെ പ്രസ്താവന.
- ജെ.എസ്.