പ്രവാസി ഭാരതി എന്ന സംഘടനയുമായി തങ്ങള്‍ക്ക് ഒരു തരത്തിലും ഉള്ള ബന്ധവും ഇല്ല എന്ന് പ്രവാസി കാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ ഒരു സംഘടന നിലവില്‍ ഉള്ള കാര്യം പോലും തങ്ങള്‍ക്കു അറിയില്ല. ഈ സംഘടന അടുത്ത മാസം തിരുവനന്തപുരത്ത് വെച്ചു “പ്രവാസി ഭാരതി ദിവസം 2009” എന്ന പേരില്‍ ഒരു സമ്മേളനം നടത്തുന്നതിന്റെ പരസ്യങ്ങളില്‍ രാഷ്ട്രപതി പ്രതിഭ പാട്ടില്‍ , പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് , പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി , മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ എന്നിവരുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ്, കേരള നിയമ സഭ എന്നിവയുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിച്ചത് തെറ്റിദ്ധാരണാ ജനകമാണ്. പ്രവാസി ഭാരതി എന്ന സംഘടനക്കു കേന്ദ്ര സര്‍ക്കാരുമായോ പ്രവാസി കാര്യ വകുപ്പുമായോ യാതൊരു ബന്ധവും ഇല്ല എന്നും വയലാര്‍ രവിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ വ്യക്തമാക്കി.
ജനുവരി 9, 10, 11 ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വെച്ചു ഒരു വമ്പിച്ച പ്രവാസി സമ്മേളനം നടത്തുമെന്നാണ് പരസ്യം ചെയ്തിരുന്നത്.
എന്നാല്‍ പ്രവാസി കാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന പേരില്‍ സാമ്യമുള്ള പ്രവാസി ഭാരതിയ ദിവസ് എന്ന വാര്‍ഷിക പരിപാടി ഇത്തവണ ജനുവരി 7, 8, 9 ദിനങ്ങളില്‍ ചെന്നൈയില്‍ വെച്ചു നടക്കുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി