ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച ധീര ജവാന്മാര്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ആശംസകള്‍ നേര്‍ന്നു.
മാതൃ രാജ്യത്തിനും ജനങ്ങളുടെ ഉന്നമനത്തിനും പൂർണ്ണമായ ത്യാഗം അനുഷ്ഠിക്കുക എന്ന ആദർശം യുവ ജനങ്ങൾ ജീവിതത്തില്‍ പകര്‍ത്തണം എന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി ആഹ്വാനം ചെയ്തു.
Our beloved country has given us everything we have in our life. We should pledge to give everything we can for the sake of safety, security, progress and prosperity of our country. pic.twitter.com/nDyzq5COnh
— President of India (@rashtrapatibhvn) August 14, 2022
വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചു പിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യ ങ്ങള്‍ക്ക് മാതൃക ആവുകയാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നവും ഭരണ ഘടനാ ശിൽപി ഡോ. ബി. ആർ. അംബേദ്കറിന്‍റെ ദർശനവും രാജ്യം വൈകാതെ സഫലമാക്കും.
കൊവിഡ് മഹാമാരി ലോക സമ്പദ്‍ വ്യവസ്ഥയെ ഒട്ടാകെ ബാധിച്ചു എങ്കിലും ഇന്ത്യയുടെ സമ്പദ്‍ വ്യവസ്ഥ വേഗത്തിൽ വളരുന്നു. സുദൃഢമായ സമ്പദ് വ്യവസ്ഥയ്ക്കു നാം കർഷകരോടും തൊഴിലാളി കളോടും നന്ദി പറയണം. സ്റ്റാർട്ടപ്പ് തലസ്ഥാനമായി ഇന്ത്യ മാറി. ഇന്ത്യയിൽ ജനാധിപത്യം വാഴുമോ എന്ന പലരുടെയും സംശയം തെറ്റാണ് എന്നു നാം തെളിയിച്ചു.
രാജ്യത്തു സ്ത്രീകൾ വലിയ നേട്ടങ്ങൾ കൈ വരിക്കുക യാണ്. തദ്ദേശ ഭരണ സമിതികളിലെ സ്ത്രീ സാന്നിദ്ധ്യവും കോമൺ വെൽത്ത് ഗെയിംസിലെ വനിതകളുടെ നേട്ടവും രാഷ്ട്രപതി പ്രത്യേകം എടുത്തു പറഞ്ഞു.
സൈനികർക്കും വിദേശത്തുള്ള നയതന്ത്ര ജീവന ക്കാർക്കും മാതൃ രാജ്യത്തെ അഭിമാനമായി കാണുന്ന പ്രവാസികൾക്കും സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു കൊണ്ടാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.
- Image Credit : Twitter, President Of India, Press Release
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: president-of-india, ഇന്ത്യ, ഇന്റര്‍നെറ്റ്, പ്രവാസി, സ്ത്രീ