ന്യൂഡൽഹി : കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിൽ രാജ്യത്ത് കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബ്ബന്ധമാക്കും. 2022 ജനുവരി 10 മുതൽ ബൂസ്റ്റര്‍ ഡോസ് നൽകി തുടങ്ങും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളി കള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവര്‍ക്കും ആദ്യം ബൂസ്റ്റര്‍ ഡോസ് കുത്തി വെപ്പ് നൽകും. ആദ്യം സ്വീകരിച്ച രണ്ട് ഡോസുകളില്‍ നിന്നും വ്യത്യസ്തമായ വാക്സിന്‍ ആയിരിക്കും ബൂസ്റ്റർ ഡോസ് ആയി നല്‍കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും.
15 വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ കുത്തി വെപ്പുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം 2022 ജനുവരി 3 മുതൽ തുടക്കമാവും.
ഇന്ത്യയില്‍ ഇതുവരെ 422 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാ രാഷ്ട്ര യിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതർ ഉള്ളത്. ഇതുവരെ മഹാരാഷ്ട്ര യിൽ 108 പേര്‍ക്ക് രോഗ ബാധ റിപ്പോർട്ട് ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, മനുഷ്യാവകാശം, സാങ്കേതികം