ന്യൂഡല്‍ഹി : ആഗോള തലത്തില്‍ ഇമിഗ്രേഷന്‍ നടപടി കള്‍ സൗകര്യ പ്രദമാക്കുന്നതിനും യാത്രാ സംബന്ധ മായി ഡോക്യുമെന്റേഷന് ലഘൂകരിക്കുവാനും കഴിയുന്ന തരത്തില്‍ e-പാസ്സ് പോര്‍ട്ട് ഉടനെ നിലവില്‍ വരും. വിദേശ കാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ യുടെ ട്വിറ്റര്‍ പേജിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നിലവില്‍ പാസ്സ് പോര്‍ട്ട് നല്‍കുന്നത് അച്ചടിച്ച പുസ്തക രൂപത്തില്‍ തന്നെയാണ്. e-പാസ്സ് പോര്‍ട്ട് പ്രാബല്ല്യത്തില്‍ വന്നാലും അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നിലവിലേതു പോലെ തുടരും. സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രധാന്യം നല്കി ബയോ മെട്രിക് ഡാറ്റ ഉപയോഗിച്ചു കൊണ്ടാണ് പുതിയ തലമുറ യിലേക്കുള്ള #ePassport പുറത്തിറക്കുക.
- രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം
- തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം
- കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്സ് പോര്‍ട്ട് പുതുക്കാം
- പാസ്സ്പോര്‍ട്ട് നിറം മാറ്റം : കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്മാറി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, പ്രവാസി, രാജ്യരക്ഷ, സാങ്കേതികം