ദുബായ് : ഇന്ത്യന്‍ പ്രവാസികളുടെ പാസ്സ് പോര്‍ട്ടു കളുടെ കാലാവധി തീരുന്നതിനു ഒരു വര്‍ഷം മുമ്പ് തന്നെ പുതുക്കാം. അവസാന തിയ്യതി വരെ പുതുക്കുവാനായി കാത്തിരി ക്കരുത് എന്ന്‍ ദുബായിലെ ഇന്ത്യൻ കോൺ സുലേറ്റ് ഓര്‍മ്മിപ്പിച്ചു.
പാസ്സ് പോര്‍ട്ടു പുതുക്കുന്നതിന് കാലാവധി തീരുന്നത് വരെ പലരും കാത്തിരിക്കുകയാണ്. അവസാന സമയ ത്തെ തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി പ്ലാൻ ചെയ്ത് പുതുക്കുന്നത് ഏറ്റവും ഗുണകരം എന്നും പാസ്സ് പോര്‍ട്ട് വിഭാഗം കോൺസുൽ രാം കുമാർ തങ്കരാജ് പറഞ്ഞു.
പാസ്സ് പോര്‍ട്ട് പുതുക്കുന്നതിനുള്ള പോലീസ് വെരിഫി ക്കേഷൻ പ്രക്രിയ, 2020 സെപ്റ്റംബര്‍ മുതൽ യു. എ. ഇ. ഇന്ത്യൻ കോൺസുലേറ്റ് പുന: സ്ഥാപിച്ചിരുന്നു. എന്നാല്‍ പോലീസ് വെരി ഫിക്കേഷൻ വേണ്ടാത്ത വർക്ക് അപേക്ഷ നൽകി രണ്ട് ദിവസം കൊണ്ട് പാസ്സ്പോര്‍ട്ട് പുതുക്കി കിട്ടും എന്നും അദ്ദേഹം വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, ദുബായ്, നിയമം, പ്രവാസി