അബുദാബി : പൊതുജനങ്ങളുടെ സുരക്ഷക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള സൈൻ ബോർഡുകൾ, നിരീക്ഷണ ക്യാമറകള്‍, മറ്റ് ഉപകരണങ്ങളും മനഃപ്പൂർവ്വം നശിപ്പിക്കുക, തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുക എന്നിവ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ഗുരുതര കുറ്റ കൃത്യങ്ങള്‍ എന്ന് പബ്ലിക് പ്രോസിക്യൂഷൻ സോഷ്യല്‍ മീഡിയ പേജു കളിലൂടെ ഓര്‍മ്മിപ്പിച്ചു. ഒരു വർഷത്തിൽ കുറയാത്ത തടവു ശിക്ഷ യും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ഈ കുറ്റ കൃത്യത്തിനു ശിക്ഷ ചുമത്തും എന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
* Public Prosecution Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: public-prosecution, social-media, നിയമം, യു.എ.ഇ.