ന്യൂഡൽഹി : 2025 സെപ്റ്റംബർ ഒന്ന് മുതൽ രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം ഇന്ത്യന്‍ തപാല്‍ വകുപ്പ് നിര്‍ത്തലാക്കും. രാജ്യത്തെ രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും. തപാല്‍ സേവനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായിട്ടാണ് രജിസ്റ്റേര്‍ഡ് പോസ്റ്റല്‍ സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നത്.
വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമ സാധുത എന്നിവയാലാണ് ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ രജിസ്റ്റേർഡ് പോസ്റ്റ് ജന പ്രീതി നേടിയിരുന്നത്.
ജോലി സംബന്ധമായ അപ്പോയ് മെന്റ് ലെറ്ററുകള്‍, നിയമ നടപടികളുടെ നോട്ടീസുകൾ, സര്‍ക്കാര്‍ തല ഔദ്യോഗിക കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ കാലങ്ങളായി നിലവിലുള്ള സംവിധാനമാണ് രജിസ്റ്റേഡ് പോസ്റ്റല്‍.
സ്പീഡ് പോസ്റ്റ് സംവിധാനത്തിന് 20 മുതല്‍ 25 ശതമാനം വരെ ചെലവ് കൂടുതലാണ്. നിലവില്‍ രജിസ്റ്റേഡ് പോസ്റ്റിന് 25.96 രൂപയും തുടര്‍ന്നുള്ള ഓരോ 20 ഗ്രാമിനും അഞ്ചു രൂപയും ആണ് നിരക്ക്. അതേ സമയം 50 ഗ്രാം വരെയുള്ള പാഴ്‌സലുകള്‍ക്ക് സ്പീഡ് പോസ്റ്റ് 41 രൂപയാണ് ഈടാക്കി വരുന്നത്.
ഈ വില വർദ്ധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറു കിട വ്യാപാരികൾ, കർഷകർ എന്നിവരെ ബാധിച്ചേക്കും. ബാങ്കുകൾ, യൂണിവേഴ്‌സിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിക്കുന്നത്.
സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിംഗ് കൃത്യത, വേഗത, പ്രവർത്തന ക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽ വകുപ്പ് ലക്ഷ്യം വെക്കുന്നത്.
2025 സെപ്റ്റംബര്‍ ഒന്നിനകം പരിവര്‍ത്തനം പൂര്‍ത്തി യാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും കോടതികള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും മറ്റ് ഉപയോക്താ ക്കള്‍ക്കും തപാല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രജിസ്റ്റേർഡ് പോസ്റ്റ് സേവനം തപാൽ വകുപ്പ് നിർത്തുന്നു എങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം തുടരും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, ഇന്റര്‍നെറ്റ്, കേരളം, ഡൽഹി, തമിഴ്‌നാട്, തൊഴിലാളി, നിയമം, പ്രവാസി, വ്യവസായം, സാങ്കേതികം, സാമ്പത്തികം