
ന്യൂഡൽഹി : ഒരു വ്യക്തിയുമായി ശാരീരികമായി ബന്ധപ്പെടാനുള്ള സ്ത്രീയുടെ സമ്മതം അവരുടെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുവാൻ ഉള്ള അനുമതി അല്ല എന്ന് ഡൽഹി ഹൈക്കോടതി. അത്തരം ദൃശ്യങ്ങളും ചിത്രങ്ങളും അവരെ ഭീഷണി പ്പെടുത്താനോ നിയന്ത്രിക്കാനോ ഉപയോഗിച്ചാൽ തുടർന്നുള്ള ലൈംഗിക ബന്ധങ്ങൾ ഉഭയ സമ്മത ത്തോടെ ഉള്ളതായി കണക്കാക്കാൻ കഴിയില്ല എന്നും ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ.
വിവാഹിതയായ യുവതിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത ആളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.
പരസ്‍പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായി എന്നും ലൈംഗിക അതിക്രമം എന്ന പരാതി നിൽക്കില്ല എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
വീഡിയോ പുറത്തു വന്നാൽ തനിക്ക് ഉണ്ടാവുന്ന അപമാനത്തെക്കുറിച്ച് യുവതിക്ക് ഭയം ഉണ്ടായിരുന്നു എന്നും അതിനാൽ ലൈംഗിക ബന്ധം പൂർണ്ണ മനസ്സോടെയുള്ള സമ്മതമായി കാണുവാൻ കഴിയില്ല എന്നും കോടതി നിരീക്ഷിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, കോടതി, ഡൽഹി, നിയമം, പീഡനം, പ്രതിഷേധം, മനുഷ്യാവകാശം, സ്ത്രീ




























