
തമിഴ്നാട് നിയമ സഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി. വി. കെ.) ആദ്യ മത്സരത്തിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ടി. വി. കെ. അദ്ധ്യക്ഷനും അഭിനേതാവുമായ വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. പെരുമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് തന്റെ കന്നി അങ്കത്തിൽ ജനവിധി തേടുന്നത്.
തമിഴ്നാട്ടിലെ 234 നിയമ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ 23 നാണ് നടക്കുക. വിജയ് അടക്കം ടി. വി. കെ. യുടെ പ്രധാന നേതാക്കൾ എല്ലാവരും മത്സര രംഗത്തുണ്ട്.
തമിഴക വെട്രി കഴകം ചിഹ്നമായ വിസിലിന് വോട്ട് ചെയ്യുക, ഇത് വിസിൽ വിപ്ലവ തെരഞ്ഞെടുപ്പ് ആയിരിക്കും.
ജനങ്ങളോടൊപ്പം നിൽക്കുന്നവരെയാണ് ഞാൻ തെരഞ്ഞെടുത്തിട്ടുള്ളത്. അവർക്ക് ഒരു അവസരം നൽകണം എന്ന് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു കൊണ്ട് വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ലഹരി മുക്ത തമിഴ്നാട്, പന്ത്രണ്ടാം ക്ലാസ്സ് മുതൽ പി. എച്ച്. ഡി. വരെ യുള്ള വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ തുടങ്ങിയ വാഗ്ദാനങ്ങളും വിജയ് പ്രഖ്യാപിച്ചു.
വടക്കൻ ചെന്നൈയിൽ ഡി. എം. കെ. യുടെ കോട്ട എന്നറിയപ്പെടുന്ന മണ്ഡലമാണ് പെരുമ്പൂർ, ന്യൂന പക്ഷ വോട്ടുകള്‍ ഏറെയുള്ള തിരുച്ചിറപ്പള്ളി എന്നീ മണ്ഡലങ്ങൾ തമിഴ് നാട് രാഷ്ട്രീയത്തിലെ ശ്രദ്ധാ കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ വിജയ് രംഗ പ്രവേശം ചെയ്യുന്നതോടെ മത്സരം കൂടുതൽ കടുത്തതാകും എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, തമിഴ്നാട്, തിരഞ്ഞെടുപ്പ്, സിനിമ




























