
ന്യൂഡൽഹി: വാഹനങ്ങളുടെ പിന്നിലെ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം എന്നുള്ള മോട്ടോർ വാഹന നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി. മലയാളിയായ ഡോക്ടർ ജ്യോതി ദേവ് കേശവ ദേവിന്റെ പൊതു താത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടു.
സീറ്റ് ബെൽറ്റ് ധരിക്കൽ ജീവൻ രക്ഷാ സംവിധാനം തന്നെയാണ്. അല്ലാതെ പേരിന് ചെയ്യേണ്ട വെറും നടപടി ക്രമമല്ല. നിയമം നടപ്പാക്കേണ്ടവർക്ക് കണ്ണടച്ചിരിക്കാനാവില്ല. അത് കർശ്ശനമായി തന്നെ പാലിക്കണം എന്നും ഹർജി പരിഗണിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസു മാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സീറ്റ് ബെൽറ്റ് നിയമം നടപ്പാക്കിയ റിപ്പോർട്ട്, സീറ്റ് ബെൽറ്റ് ധരിക്കുന്നതിന്റെ ബോധ വത്കരണ പരിപാടികൾ, നിയമ ലംഘകർക്ക് പിഴ ചുമത്തി യതിന്റെ രേഖകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സത്യ വാങ്മൂലം സമർപ്പിക്കുവാനാണ് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശ സർക്കാരുകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സീറ്റ് ബെൽറ്റ് നിയമം 2005 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട് എങ്കിലും പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ഇടുക എന്നത് വളരെ കുറച്ച് പേര് മാത്രമേ ചെയ്യുന്നുള്ളൂ. 2024-ൽ ഉണ്ടായ 80 ശതമാനം വാഹന അപകട മരണങ്ങളിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റു ധരിക്കൽ കേവലം അഞ്ചു ശതമാനം മാത്രമാണ് എന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
- പിൻസീറ്റ് യാത്രക്കാര്‍ക്ക് ഹെൽമറ്റ് നിബ്ബന്ധം
- നടപ്പാതകളിൽ ഇരുചക്ര വാഹനം ഓടിക്കരുത്
- റോഡ് അപകടം : ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: motor-vehicle-act, അപകടം, കുറ്റകൃത്യം, കേരളം, കോടതി, ഗതാഗതം, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം, സുപ്രീംകോടതി




























