
മുംബൈ : മതം, വിശ്വാസം, ജാതി എന്നിവ നോക്കാതെ പ്രായ പൂര്‍ത്തിയായ സ്ത്രീക്ക് സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പൂർണ്ണ സ്വാതന്ത്ര്യം എന്ന് ബോംബെ ഹൈക്കോടതി.
ഭരണ ഘടനയുടെ അനുച്ഛേദം 21 ല്‍ സ്വന്തം ഇഷ്ട പ്രകാരം ഒരാളെ വിവാഹം ചെയ്യാനും ഉള്ള അവകാശം ഉറപ്പു നല്കുന്നു എന്നും കോടതി. ജസ്റ്റിസ് അദ്വൈത് എം സേത്ന, ജസ്റ്റിസ് രഞ്ജിത്സിന്‍ഹ രാജ ഭോന്‍സ്ലെ എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ഒക്ടോബറില്‍ വിവാഹിതരായ 21 വയസ്സുള്ള ഹിന്ദു യുവതിയും 21 വയസ്സുള്ള മുസ്ലിം യുവാവും നല്കിയ ഹരജി പരിഗണിച്ച് കൊണ്ടാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി യുവാവുമായി തനിക്ക് ബന്ധം ഉണ്ട് എന്നും ഇരു കുടുംബങ്ങൾക്കും തങ്ങളുടെ ബന്ധത്തെ ക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു എന്നും യുവതി കോടതിയെ അറിയിച്ചു.
ഒക്ടോബർ 19 ന് മുസ്ലീം യുവാവിനെ വിവാഹം കഴിച്ച് ജീവിതം ആരംഭിച്ച ഹിന്ദു യുവതിക്ക് വീട്ടുകാരിൽ നിന്നുള്ള ഭീഷണി കാരണം സംരക്ഷണം ആവശ്യപ്പെട്ട് അവർ പോലീസിനെ സമീപിച്ചു. എന്നാൽ, ധാരാവി പൊലീസ് ഹർജി യിൽ നടപടി എടുത്തില്ല എന്നും അവർ ആരോപിച്ചു. മാത്രമല്ല തന്നെ ബലം പ്രയോഗിച്ച് മാതാപിതാക്കൾ ഉത്തർ പ്രദേശിലേക്ക് കൊണ്ടു പോയി.
വീട്ടു തടങ്കലിൽ നിന്നും രക്ഷപ്പെട്ടു മുംബൈയിലേക്ക് മടങ്ങിയ ശേഷം, തൻ്റെ സുരക്ഷയെ ക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ഭർത്താവിനൊപ്പം താമസിക്കാൻ സംരക്ഷണം നൽകുകയും ചെയ്യണം എന്നും ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചു. ഇതിനെ തുടർന്നാണ് ബോംബെ ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
- പ്രായ പൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം
- മതം മാറിയാൽ സംവരണം ലഭിക്കില്ല
- മുസ്ലീം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹിതരാവാം
- ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: maharashtra, social, കോടതി, നിയമം, മനുഷ്യാവകാശം, മുംബൈ, വിവാദം, സ്ത്രീ, സ്ത്രീ വിമോചനം




























