ന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക രംഗത്തിന് പുതിയ ഉണര്‍വ്വ് നല്‍കി കൊണ്ട് ബാഡ്മിന്റണ്‍ താരം സൈന നഹ് വാള്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇക്കഴിഞ്ഞ ബാഡ്മിന്റണ്‍ സീസണുകളില്‍ തകര്‍പ്പന്‍ ഫോം തുടരാന്‍ കഴിഞ്ഞതാണ് ഈ അതുല്യ നേട്ടം കൈപ്പിടിയില്‍ ഒതുക്കാന്‍ സൈനക്ക് കഴിഞ്ഞത്.
ഹൈദരാബാദു കാരിയായ സൈന യുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്. കഴിഞ്ഞ റാങ്കിങ് പട്ടികയില്‍ സൈന മൂന്നാം സ്ഥാനത്തായിരുന്നു. ചൈനയുടെ സിന്‍ വാങ്ങിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൈന പുതിയ നേട്ടം കൈ വരിച്ചത്. സിംഗപ്പൂര്‍ ഓപ്പണ്‍, ഇന്തോനേഷ്യന്‍ ഓപ്പണ്‍ തുടങ്ങിയ ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി വിജയം നേടി എടുക്കാന്‍ ഈയിടെ സൈനക്ക് കഴിഞ്ഞിരുന്നു. മുന്‍ ലോക ചാമ്പ്യന്‍ ഗോപി ചന്ദിന്‍റെ ശിക്ഷണത്തില്‍ കളി അഭ്യസിക്കുന്ന സൈന നഹ് വാള്‍ ലോക ഒന്നാം പദവിയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ കായിക രംഗത്തിന് ലഭിച്ച ഈ അതുല്യ പ്രതിഭ, ഒരു ഒളിമ്പിക് സ്വര്‍ണ്ണം ഇന്ത്യന്‍ കായിക സമൂഹത്തിനു സമ്മാനിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം