ന്യൂഡല്‍ഹി : സി. ബി. ഐ. തിരയുന്ന കുറ്റവാളിയും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നിരപരാധി യാണെന്ന് ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി. അമിത് ഷാ രാജ്യത്തെ നിയമ വ്യവസ്ഥയെ മാനിക്കുന്ന വ്യക്തിയാണ്. (ഇയാള്‍ ഇപ്പോഴും ഒളിവിലാണ്) അമിത് ഭായ് നിരപരാധിയാണ്. സി. ബി. ഐ. അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണ് എന്നും മോഡി പറഞ്ഞു.
അമിത് ഷാ തന്റെ വസതിയിലേക്ക് രാജിക്കത്ത് കൊടുത്തയ ക്കുകയായിരുന്നു. ഭരണഘടന അനുസരിച്ചുള്ള നടപടി ക്രമപ്രകാരം താന്‍ അത് സ്വീകരിക്കുകയും ചെയ്തു.
ഗുജറാത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാനുള്ള യു.പി.എ. സര്‍ക്കാരിന്റെ ഗൂഡാലോചനയുടെ ഫലമാണ് ഈ കേസ്. യു.പി.എ. സര്‍ക്കാര്‍ എല്ലാ തലത്തിലും പരാജയമാണ്. വിലക്കയറ്റം, നക്സല്‍ ഭീഷണി, ശ്രീനഗര്‍ പ്രശ്നം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ നിന്നും പൊതു ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണിത്. അമിത് ഷാ നിരപരാധിയാണ്. ഇതെല്ലാം കെട്ടിച്ചമയ്ക്കപ്പെട്ട കേട്ട് കഥകളാണ്. ഇത് മുഴുവന്‍ കോണ്ഗ്രസിന്റെ രാഷ്ട്രീയ കളിയാണ് എന്നും മോഡി കൂട്ടിച്ചേര്‍ത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, പോലീസ് അതിക്രമം