Monday, August 15th, 2011

അന്നാ ഹസാരെയുടെ സമരത്തിന് അനുമതി നിഷേധിച്ചു

ANNA_Hazare-epathram

ഡല്‍ഹി: അഴിമതിക്കെതിരെ ജയപ്രകാശ്‌ നാരായണ്‍ പാര്‍ക്കില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. സമരത്തിന് മുന്നോടിയായി ജെ. പി പാര്‍ക്ക്‌ പ്രദേശത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസാരെയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍്ട്ടുകളുണ്ട്. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലിമെന്റില്‍ പാസാക്കണമെന്നും പ്രധാനമന്ത്രിയെക്കൂടി ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ടാണ് ആഗസ്ത് 16മുതല്‍ നിരാഹാര സമരം നടത്തുമെന്ന് ഹസാരെ പ്രഖ്യാപിച്ചത്. സമരത്തിന് 22വ്യവസ്ഥകള്‍ ഡല്‍ഹി പൊലീസ് മുന്നോട്ട് വച്ചിരുന്നു. ഇതില്‍ 16 എണ്ണം മാത്രമേ അംഗീകരിയ്ക്കാന്‍ ഹസാരെയുടെ സംഘം തയ്യാറായുള്ളൂ. ഇതില്‍ മൂന്ന് ദിവസം മാത്രമേ സമരം നടത്താവു, സമരസ്ഥലത്ത് 5000 പേരെ മാത്രമേ അനുവദിയ്ക്കൂവന്നുമുള്ള ഡല്‍ഹി പൊലീസിന്റെ നിബന്ധനകള്‍ അംഗീകരിയ്ക്കാന്‍ ഹസാരെ തയാറായില്ല. ഇതോടെയാണ് സമരത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഡല്‍ഹി പൊലീസിന്റെ പ്രഖ്യാപനം വന്നത്. വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ സത്യഗ്രഹത്തിന് അനുമതിയില്ലെന്ന് ഡല്‍ഹി പൊലീസിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ ധര്‍മേന്ദ്ര സിങാണ് ഉത്തരവിറക്കിയത്. പൊലീസിന്റെ അനുമതിയില്ലെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നാണ് ഹസാരെ ടീം വ്യക്തമാക്കിയിരിക്കുന്നത്. പൊലീസിന്റെ ഈ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് അവര്‍ കുറ്റപ്പെടുത്തി. നിലപാടുകള്‍ വിശദീകരിയ്ക്കാന്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയ്ക്ക് ഹസാരെ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • തീവണ്ടികള്‍ കൂട്ടിയിടിച്ചു 14 മരണം
  • രൂപയുടെ മൂല്യം കുത്തനെ താഴേക്ക്‌, ആശങ്കാജനകമെന്ന് പ്രണബ്‌ മുഖര്‍ജി
  • ഇറ്റാലിയന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തി
  • ഒരു ഫേസ്ബുക്ക് വിവാഹമോചനം
  • ഓട്ടോഗ്രാഫ് നൽകാഞ്ഞതാണ് ഷാറൂഖിന് വിനയായത്
  • ഉത്തര്‍പ്രദേശില്‍ ബസിനു തീപിടിച്ച് 25 പേര്‍ മരിച്ചു
  • വിജയ്‌ മല്യയുടെ മകന് വക്കീല്‍ നോട്ടീസ്‌
  • ഷാറൂഖ് ഖാന് 5 വർഷത്തെ വിലക്ക്
  • മന്‍മോഹന്‍ സിംഗിന്റെ ‘ആണവപ്രേമം’ വീണ്ടും
  • ഹസാരെയുടെ വാഹനത്തിനുനേരെ കല്ലേറ്
  • നടി രേഖ ഇനി രാജ്യസഭാംഗം
  • 2ജി സ്‌പെക്ട്രം അഴിമതി എ. രാജയ്ക്ക് ജാമ്യം ലഭിച്ചു
  • ചിരഞ്ജീവിയുടെ മകളുടെ വീട്ടില്‍ റെയ്ഡ്: 35 കോടി പിടിച്ചു
  • പൈലറ്റ്‌ സമരം തുടരുന്നു : നഷ്‌ടം 96 കോടി
  • അഴിമതി വിരുദ്ധ സമരത്തില്‍ പങ്കുചേരാന്‍ കരസേനാ മേധാവിക്ക് ഹസാരെയുടെ ക്ഷണം
  • യെദിയൂരപ്പയ്ക്കൊപ്പമുള്ള 7 മന്ത്രിമാര്‍ രാജിഭീഷണി മുഴക്കി
  • ഇപ്പോഴും നിത്യാനന്ദയുടെ പ്രിയ ശിഷ്യയെന്ന് നടി രഞ്ജിത
  • ദാഹജലത്തിനായി ബഹുഭാര്യത്വം
  • എയർ ഇന്ത്യ തീവ്ര പരിചരണ വിഭാഗത്തിലേക്ക് എന്ന് മന്ത്രി
  • അദർശ് കുംഭകോണം : കമ്മീഷന് എതിരെ സൈന്യം



  • ഇറോം ശര്‍മിളയുടെ നിരാഹാരം...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...
    ഒറീസയില്‍ 3 ലക്ഷം കോടി രൂ...
    2 ജി സ്പെക്ട്രം : മന്‍മോഹ...
    ജഗജിത് സിംഗ് അത്യാസന്ന നി...
    ടൈഗര്‍ പട്ടോഡിക്ക് ആദരാഞ്...
    നരേന്ദ്ര മോഡിക്ക് ഇരകളുടെ...
    കോടതി വിധി നിരാശാജനകമെന്ന...
    ആശുപത്രിയില്‍ നിന്നും രക്...
    അന്വേഷണ ഏജന്‍സികള്‍ രാഷ്ട...
    തന്നെയും അണ്ണാ ഹസാരെയെ പോ...
    ഇന്ത്യയില്‍ പ്രതിവര്‍ഷം 1...
    അണ്ണാ ഹസാരെ സമരത്തില്‍ നട...
    ഹസാരെയുടെ സമരം ഒത്തുതീര്‍...
    ഇന്ത്യയില്‍ മുല്ലപ്പൂ വിപ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine