സേലം: സേലം രാമന്‍ കോളനിക്ക് സമീപം ദളിത് വിഭാഗത്തെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാനായി നിര്‍മ്മിച്ചിരുന്ന “ജാതിമതില്‍” റവന്യൂ വകുപ്പ് തകര്‍ത്തു. ശനിയാഴ്ച റവന്യൂ വകുപ്പ് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വിവാദമായ “ജാതിമതില്‍” പൊളിച്ചതോടെ തകര്‍ന്നു വീണത് രണ്ടു പതിറ്റാണ്ടോളം നിലനിന്ന വിവേചനത്തിന്റെ മതില്‍ക്കെട്ടാണ്. ഇരുനൂറിനടുത്ത് വരുന്ന അരുന്ധതിയാര്‍ സമുദായക്കാരാണ് മതില്‍ മൂലം അസ്വാതന്ത്ര്യം അനുഭവിച്ചിരുന്നത്. പൊതുറൊഡില്‍ ഈ വിഭാഗത്തില്‍ പെട്ട ആളുകള്‍ നടക്കുന്നതിനോട് പ്രദേശത്തെ ചില സവര്‍ണ്ണ സമുദായങ്ങളില്‍ നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നു. ഇടതു പക്ഷ സംഘടനകളും മറ്റു ചില സംഘടനകളും ഈ വിവേചന മതിലിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. “ജാതി മതിലി“നെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിക്ക് തയ്യാറായത്.
മതില്‍ മൂലം സാമൂഹികമായ വേര്‍തിരിവിനൊപ്പം കുട്ടികള്‍ക്ക് സ്കൂളില്‍ പോകുന്നതിനും അസുഖം ബാധിച്ചവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള അസൌകര്യമടക്കം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഈ പ്രദേശത്തുള്ളവര്‍ അനുഭവിച്ചുവരികയായിരുന്നു. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നടത്തിവന്നിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മതിനിപ്പുറത്തേക്ക് എത്തി നോക്കാറുമില്ല. മതില്‍ പോളിച്ചതിനെ പ്രദേശത്തെ ദളിതര്‍ വലിയ ആഹ്ലാദത്തോടെയാണ് ആഘോഷിച്ചത്. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും അവര്‍ പുതിയ സ്വാതന്ത്യത്തെ ആഘോഷിച്ചു. കടുത്ത ജാതീയ വിവേചനമാണ് പ്രദേശത്തെ ദളിതര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മനുഷ്യാവകാശം, സമുദായം