ഡല്‍ഹി: അഴിമതിക്കെതിരെ ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. സമരത്തിന് മുന്നോടിയായി ജെ. പി പാര്‍ക്ക് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസാരെയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍്ട്ടുകളുണ്ട്. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലിമെന്റില്‍ പാസാക്കണമെന്നും പ്രധാനമന്ത്രിയെക്കൂടി ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ടാണ് ആഗസ്ത് 16മുതല്‍ നിരാഹാര സമരം നടത്തുമെന്ന് ഹസാരെ പ്രഖ്യാപിച്ചത്. സമരത്തിന് 22വ്യവസ്ഥകള്‍ ഡല്‍ഹി പൊലീസ് മുന്നോട്ട് വച്ചിരുന്നു. ഇതില്‍ 16 എണ്ണം മാത്രമേ അംഗീകരിയ്ക്കാന്‍ ഹസാരെയുടെ സംഘം തയ്യാറായുള്ളൂ. ഇതില്‍ മൂന്ന് ദിവസം മാത്രമേ സമരം നടത്താവു, സമരസ്ഥലത്ത് 5000 പേരെ മാത്രമേ അനുവദിയ്ക്കൂവന്നുമുള്ള ഡല്‍ഹി പൊലീസിന്റെ നിബന്ധനകള്‍ അംഗീകരിയ്ക്കാന്‍ ഹസാരെ തയാറായില്ല. ഇതോടെയാണ് സമരത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഡല്‍ഹി പൊലീസിന്റെ പ്രഖ്യാപനം വന്നത്. വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ സത്യഗ്രഹത്തിന് അനുമതിയില്ലെന്ന് ഡല്‍ഹി പൊലീസിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ ധര്‍മേന്ദ്ര സിങാണ് ഉത്തരവിറക്കിയത്. പൊലീസിന്റെ അനുമതിയില്ലെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നാണ് ഹസാരെ ടീം വ്യക്തമാക്കിയിരിക്കുന്നത്. പൊലീസിന്റെ ഈ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് അവര്‍ കുറ്റപ്പെടുത്തി. നിലപാടുകള്‍ വിശദീകരിയ്ക്കാന്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയ്ക്ക് ഹസാരെ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, പോലീസ്, പോലീസ് അതിക്രമം