കോയമ്പത്തൂര്‍: ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ ത്തിന്‍റെ ആയുധ നിര്‍മ്മാണ ശാലയില്‍ ഇന്നലെ ഉണ്ടായ സ്ഫോടന ത്തില്‍ ഏഴു തൊഴിലാളികള്‍ മരണപ്പെട്ടു. നീലഗിരി ജില്ലയിലെ ഊട്ടിക്കു സമീപം അറുവങ്കാട്ടുള്ള പ്രതിരോധ സേനാ വെടിക്കോപ്പു നിര്‍മ്മാണ ശാല യിലാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്‌ഫോടനം ഉണ്ടായത്. പ്രദേശം പൂര്‍ണമായും സൈനിക നിയന്ത്രണ ത്തിലാണ്. പ്രതിരോധ സേനയ്ക്കു വേണ്ടി രാസ വസ്തുക്കളും സ്‌ഫോടക വസ്തുക്കളും നിര്‍മ്മിക്കുന്നത് ഇവിടെയാണ്.
വെടിക്കോപ്പി നായുള്ള രാസ വസ്തുക്കളുടെ അവസാന ഘട്ട മിശ്രണ ത്തില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരാണ് മരിച്ചത്. മരിച്ച വരെല്ലാം തമിഴ് നാട്ടുകാരാണ്. മലയാളി കളായ പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. നിരവധി മലയാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ പ്രധാന കവാടം അടച്ചു. ഭീമന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ന്ന മന്ദിരത്തിന്‍റെ ഭാഗങ്ങള്‍ നീക്കുന്നുണ്ട്.
കോര്‍ഡയ്റ്റ് ഫാക്ടറി യുടെ പ്രധാന കവാട ത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ഉള്ളിലായാണ് സേ്ഫാടന ത്തില്‍ തകര്‍ന്ന സി. ഡി. സെക്ഷന്‍ മന്ദിരം. ഇന്ത്യന്‍ പ്രതിരോധ സേന യുദ്ധ സമയ ങ്ങളില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ പീരങ്കി കളില്‍ നിറയ്ക്കുന്ന കോര്‍ഡയ്റ്റ് ആണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇത് മിശ്രണ പ്പെടുത്തി പായ്ക്കറ്റു കളാക്കാനുള്ള ശ്രമത്തി ലായിരുന്നു ജീവനക്കാര്‍.
- pma