നോയിഡ: യമുന എക്‌സ്പ്രസ് വേയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൗതംബുദ്ധ് നഗര്‍ ജില്ലയിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ തുടങ്ങിയ പ്രക്ഷോഭം മഥുര, ആഗ്ര എന്നിവിടങ്ങളിലേക്ക് പടര്‍ന്നു കഴിഞ്ഞു. നോയിഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ബി.ജെ.പി. നേതാവ് രാജ്‌നാഥ് സിംഗ്, സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവപാല്‍ സിംഗ് യാദവ്, മോഹന്‍സിംഗ് എന്നിവരെയും മറ്റു നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു മാറ്റി. പ്രക്ഷോഭത്തില്‍ ഇത് വരെ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
തുഛമായ വിലയ്ക്ക് കര്‍ഷകരുടെ കയ്യില്‍ നിന്ന് ഭൂമി വാങ്ങി അത് വിപണി വിലയേക്കാള്‍ കൂടിയ തുകയ്ക്ക് സ്വകാര്യസംരംഭങ്ങള്‍ക്കു സര്‍ക്കാര്‍ മറിച്ചു വില്‍ക്കുകയായിരുന്നു എന്നാണ് സമരം നടത്തുന്നവര്‍ ആരോപിക്കുന്നത്. മായാവതിയുടെ അത്യാര്‍ത്തിയാണു സംഘര്‍ഷങ്ങള്‍ക്കു കാരണമെന്നും ജനങ്ങളെ തോക്ക് ചൂണ്ടി നിര്‍ത്തിയാണ് അവരുടെ കയ്യില്‍ നിന്ന് ഭൂമി വാങ്ങിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു .
കര്‍ഷകര്‍ക്കെതിരെയുള്ള പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ബി ജെ പി തിങ്കളാഴ്ച ഇവിടെ കരിദിനം ആചരിച്ചു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, തട്ടിപ്പ്, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം