അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കോപത്തിന് പാത്രമായി ജയിലില്‍ കഴിയുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന് ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന സംഘടനയുടെ യോഗത്തിലാണ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കിയത്. ഭട്ടിന്റെ ജാമ്യാപേക്ഷയില്‍ ഉള്ള വാദം കോടതി തിങ്കളാഴ്ച കേള്‍ക്കും. സത്യത്തിനായുള്ള ഈ യുദ്ധത്തില്‍ ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന്റെ കൂടെ നിലകൊള്ളും എന്ന് തങ്ങളെ മൂന്നു ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നു അറിയിച്ചതായി ഭട്ടിന്റെ പത്നി വെളിപ്പെടുത്തി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, പീഡനം, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം