മുംബൈ : അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളെ ചൊല്ലി വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍ തന്നെ രാജ്യവ്യാപകമായി കൂടുതല്‍ കുംഭകോണങ്ങളുടെ കഥകള്‍ അനുദിനം പുറത്തു വന്നു കൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പ് സ്ക്കൂളുകളില്‍ നടത്തിയ പരിശോധനയിലാണ് 1000 കോടിയോളം രൂപയുടെ ഈ പുതിയ തട്ടിപ്പ് കണ്ടെത്തിയത്. ഒരു ജില്ലയിലെ പരിശോധനയില്‍ മാത്രം 1.4 ലക്ഷം വ്യാജ വിദ്യാര്‍ത്ഥികളെ ഇവിടെ നിന്നും കണ്ടെത്തി. കുട്ടികള്‍ തീരെ ഇല്ലാത്ത സ്കൂളുകളില്‍ പല ക്ലാസുകളിലും ഒരു കുട്ടി പോലും ഇല്ല. എന്നാല്‍ രാവിലത്തെ കുട്ടികളെ തന്നെ വീണ്ടും വൈകീട്ടത്തെ ക്ലാസിലും ഇരുത്തി പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമിച്ച സ്ക്കൂളുകളെ വരെ ഇവിടെ കണ്ടെത്തി. ഇത്തരം വ്യാജ കണക്കുകള്‍ കാണിച്ചു 120 കോടി രൂപയാണ് ഈ സ്ക്കൂളുകള്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം പറ്റുന്നത്. ഇത് സംസ്ഥാന വ്യാപകമായി കണക്കാക്കിയാല്‍ ചുരുങ്ങിയത് 1000 കോടിയുടെ തട്ടിപ്പെന്കിലും നടക്കുന്നുണ്ടാവും എന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് സമയത്ത് ചെയ്യുന്നത് പോലെ വിദ്യാര്‍ത്ഥികളുടെ വിരലില്‍ മഷി അടയാളം ഇട്ട് ഇവരുടെ തല എണ്ണാന്‍ ആണ് ഇപ്പോള്‍ അധികൃതര്‍ ആലോചിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, വിദ്യാഭ്യാസം