
ന്യൂഡല്‍ഹി: വിവാദമായ നീര റാഡിയ ടേപ്പുകളില്‍ കൃത്രിമം നടന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. ടേപ്പുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും, എന്നാല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട നീര റാഡിയയുടെ സംഭാഷണം അടങ്ങിയ ടേപ്പുകളില്‍ കൃത്രിമം നടന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ജി. എസ്. സിംഗ് അധ്യക്ഷനായ ബഞ്ചിലാണ് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, തട്ടിപ്പ്, വിവാദം




























