ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ പ്രതിയാക്കണം എന്ന് ആവശ്യപ്പെട്ട് ജനതാ പാര്‍ട്ടി അദ്ധ്യക്ഷന്‍ സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹരജി സി. ബി. ഐ. പ്രത്യേക കോടതി തള്ളി. ചിദംബരത്തെ ഒഴിവാക്കി കൊണ്ട് മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് എതിരെ സ്വാമി മുന്നോട്ട് വെച്ച ആരോപണങ്ങളില്‍ മാര്‍ച്ച് 17 ന് വാദം കേള്‍ക്കല്‍ തുടരും എന്ന് കോടതി അറിയിച്ചു.
സ്പെക്ട്രം വില നിര്‍ണ്ണയത്തില്‍ രാജയോടൊപ്പം ചിദംബരത്തിനും പങ്കുണ്ടെന്നും അതിനാല്‍ ചിദംബരത്തെ കേസില്‍ പ്രതി ചേര്‍ക്കണം എന്നും സ്വാമി കോടതിയെ ബോധിപ്പിച്ചിരുന്നു.
തങ്ങള്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ച തെളിവുകള്‍ ചിദംബരത്തിനെതിരെ പ്രഥമ ദൃഷ്ട്യാ കേസെടുക്കാന്‍ മതിയായതാണ് എന്നും ഇനി തങ്ങള്‍ ഈ കാര്യത്തിന് ഹൈക്കോടതിയെ സമീപിക്കും എന്നും സ്വാമിയുടെ അഭിഭാഷകന്‍ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി