Wednesday, March 21st, 2012

കൂടംകുളം സമരക്കാര്‍ക്കെതിരെ ഉപരോധം‍: റോഡുകള്‍ അടച്ചു, കുടിവെള്ള വിതരണം നിര്‍ത്തി

koodamkulam1-epathram

കൂടംകുളം: ആണവ വൈദ്യുതി നിലയത്തിനെതിരെ സമരമുഖത്ത് ഉള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി തുടരുന്നു.  നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചതിനു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുകയാണ്, റഷ്യന്‍ സാങ്കേതിക സഹായത്തോടെ നിര്‍മ്മിക്കുന്ന കൂടംകുളം ആണവ വൈദ്യുത നിലയത്തിനെതിരെ റോഡുകള്‍ അടച്ചും, കുടിവെള്ള വിതരണം നിര്‍ത്തി കൊണ്ടും കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍  കൂടംകുളത്ത് സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാനുള്ള   സ്ഥിതിയാണ് ഇപ്പോഴുള്ളത്. പ്രക്ഷോഭം നടത്തുന്നവര്‍ക്കുള്ള കുടിവെള്ളം നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുന്ദക്കരയിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തലാക്കിയ അധികൃതര്‍, എല്ലാ സര്‍ക്കാര്‍-പ്രൈവറ്റ് ഗതാഗത സര്‍വ്വീസുകളും നിര്‍ത്തലാക്കി ഇങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് ഇരുപതിനായിരത്തിലധികം പേര്‍ ഇപ്പോള്‍ സമരസ്ഥലത്ത് ഒത്തുകൂടിയിട്ടുണ്ട്. ബോട്ടിലാണ് സമരക്കാര്‍ പന്തലിലേക്കെത്തുന്നത്. നൂറുകണക്കിന് പേര്‍ വഴിയില്‍ തടയപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കോര്‍പ്പറേറ്റ് പത്രങ്ങളും ചാനലുകളും ആണവ നിലയത്തെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത ഏതാനും ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് പ്രക്ഷോഭകരുടെ പക്കല്‍ ഇപ്പോള്‍ ശേഷിക്കുന്നത്. ഇരുന്ദക്കരയിലെ സമരപ്പന്തല്‍ പോലീസ് വളഞ്ഞിരിക്കുകയാണ്. ഉദയകുമാര്‍ അടക്കമുള്ള കൂടംകുളം സമര നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് സൂചന. സമരം ചെയ്യാനുള്ള ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് നടക്കുന്ന വികസന അടിച്ചേല്‍പ്പിക്കലുകള്‍ക്കെതിരെ പോരാട്ടം ശക്തമാകുമെന്ന് സമരസമിതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി. ഒരു യുദ്ധമുഖം തന്നെയാണ് നിരായുധരായ ഗ്രാമീണര്‍ക്കു നേരെ കേന്ദ്ര സര്‍ക്കാറും തമിഴ്‌നാട് സര്‍ക്കാറും കൂടംകുളത്ത് സൃഷ്ടിച്ചിരിക്കുന്നത്

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine