ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിദേശ യാത്രകള്‍ക്ക് ഇന്ത്യന്‍ ഖജനാവില്‍ നിന്നും ചിലവിട്ടത് 205 കോടി രൂപ. ഇതുവരെ ഉള്ള കണക്കുകള്‍ പ്രകാരം ഏറ്റവും അധികം തുക ചിലവിട്ട ഇന്ത്യന്‍ രാഷ്ട്രപതിയെന്ന റിക്കോര്‍ഡ് ഇതോടെ പ്രതിഭാ പാട്ടീലിനു സ്വന്തം. 12 വിദേശ യാത്രകളിലായി നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളാണ് രാഷ്ട്രപതിയായി ചുമതലയേറ്റതിനു ശേഷം ഇതുവരെ ഇവര്‍ സന്ദര്‍ശിച്ചത്. എയര്‍ ഇന്ത്യ വിമാനം ചാര്‍ട്ടര്‍ ചെയ്ത വകയില്‍ 169 കോടി രൂപയും,താമസം, ഭക്ഷണം, ദിനബത്ത മറ്റു ചെലവുകള്‍ എന്നിവ 36 കോടി രൂപയും ചെലവായിട്ടുണ്ട്.ഇതോടെ ചിലവിന്റെ കാര്യത്തില്‍ രാജ്യത്തെ ആദ്യ വനിതാ പ്രസിഡണ്ടായ പ്രതിഭാ പാട്ടീല്‍ തന്റെ മുന്‍ഗാമികളെ പിന്‍തള്ളിയിരിക്കുകയാണ്. തന്റെ യാത്രകളില്‍ മിക്കതിലും കുടുംബത്തേയും ഒപ്പം കൂട്ടറുണ്ട്. വിവരാവകാശ നിമപ്രകാരം പുറത്തുവന്ന രേഖകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിമാനം, വിവാദം