മുംബൈ : മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സിനിമാ നടൻ ഷാറൂഖ് ഖാനെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കുന്നതിൽ നിന്നും 5 വർഷത്തേയ്ക്ക് വിലക്കി. കളിക്കളത്തിൽ പ്രക്ഷുബ്ധമായ രംഗങ്ങൾ സൃഷ്ടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറുകയും ചെയ്തതിനാണ് ഐ. പി. എൽ. ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ കൂടിയായ ഷാറൂഖ് ഖാനെതിരെ എം. സി. എ. ഈ കടുത്ത നടപടി സ്വീകരിച്ചത്. ആദ്യം ആജീവനാന്ത വിലക്ക് എർപ്പെടുത്താനായിരുന്നു തീരുമാനം. പിന്നീട് ഷാറൂഖ് ഖാൻ മാപ്പ് പറഞ്ഞാൽ പിൻവലിക്കാം എന്നായി. എന്നാൽ മാപ്പ് പറയേണ്ടത് അസോസിയേഷനാണ് എന്നായിരുന്നു ഷാറൂഖ് ഖാന്റെ നിലപാട്. ഷാറൂഖ് ഖാന്റെ വിലക്ക് പുനരാലോചിക്കണം എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അക്രമം, കായികം, ക്രിക്കറ്റ്, വിവാദം