ന്യൂഡൽഹി : ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പലരും ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആവശ്യമായ രേഖകളോടെ അല്ല ഇന്ത്യയിലേക്ക് കടന്നു വരുന്നത്. രേഖകളുമായി വരുന്നവരില്‍ പലരും തിരിച്ചു പോകുന്നില്ല എന്നും സൂചനയുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ അന്വേഷിച്ച് പോകുകയും അവിടെ താമസമാക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബംഗ്ലാദേശില്‍ നിന്നും കുടിയേറുന്നവര്‍ ഇന്ത്യക്കാരുമായി സംഘര്‍ഷത്തിലും ഏര്‍പ്പെടുന്നതായി വാര്‍ത്തകള്‍ ഉണ്ട്. ഇത് ഭാവിയില്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇട വരുത്തിയേക്കാം.
അടുത്തിടെ ആസ്സാമില്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരും ഇന്ത്യക്കാരായ ബോര്‍ഡോകളും തമ്മില്‍ ഉണ്ടായ കലാപം ഇതാണ് വ്യക്തമാക്കുന്നത്. ദൌര്‍ഭാഗ്യവശാല്‍ ചില കേന്ദ്രങ്ങള്‍ ഇതിനെ വംശീയ കലാപമായി ചിത്രീകരിച്ചിരുന്നു. അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്. ഇന്ത്യ തീവ്രവാദ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ രാജ്യരക്ഷക്ക് തന്നെ അപകടമാണ് ഇത്തരം അനധികൃത കുടിയേറ്റമെന്ന് വിദഗ്‌ദരും ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കുന്നവരുമായി ബന്ധപ്പെട്ട് ഒരു ചോദ്യത്തിനു ലോക്‍സഭയില്‍ ലഭിച്ച മറുപടി പ്രകാരം 2009 ജനുവരി മുതല്‍ 2011 ഡിസംബര്‍ വരെ ഉള്ള കണക്കനുസരിച്ച് 82585 പേര്‍ ബംഗ്ലാദേശില്‍ നിന്നും വന്നതായും ഇവരില്‍ 23653 പേര്‍ സ്വമേധയോ സര്‍ക്കാര്‍ തിരിച്ചയക്കുകയോ ചെയ്തതായി പറയുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, രാജ്യരക്ഷ