റാഞ്ചി/ജമ്മു: ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്. 81 സീറ്റുകളേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപില്‍ ബി.ജെ.പി-എ.ജെ.എസ്.യു പാര്‍ട്ടി സഖ്യം 42 സീറ്റുകളില്‍ വിജയിച്ചു. ബി.ജെ.പി 37 സീറ്റുകളില്‍ വിജയം നേടി.നാളെ ചേരുന്ന ബി.ജെ.പി പാര്‍ളമെന്ററി ബോര്‍ഡ് യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. ഭരണ കക്ഷിയായിരുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് 19 സീറ്റുകളേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടിയാണ് നേരിട്ടത് ഒമ്പത് സീറ്റുകളാണ് കോണ്‍ഗ്രസ്സ് സഖ്യത്തിനു ലഭിച്ചത്. കെ.എം.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാന്‍ഡി രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ സുഖ്‌ദേവ് ഭഗത്, മുതിര്‍ന്ന നേതാവ് കെ.എന്‍.തൃപാഠി ഉള്‍പ്പെടെ പ്രമുഖര്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസ്സിനു കടുത്ത ആഘാതമായി.
ശാക്തമായ മത്സരം നടന്ന കാശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. 28 സീറ്റുകള്‍ നേടിയ പി.ഡി.പിയാണ് ഒന്നാം സ്ഥാനത്ത്. ബി.ജെ.പി വന്‍ മുന്നേറ്റം നടത്തി. 2002-ല്‍ ഒരു സീറ്റും 2008-ല്‍ പതിനൊന്ന് സീറ്റും നേടിയ ബി.ജെ.പി ഇത്തവണ 25 സീറ്റുകള്‍ നേടി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 23 ശതമാനം വോട്ട് ബി.ജെ.പി നേടി. 22.7 ശതമാനം വോട്ടാണ് പി.ഡി.പി നേടിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ഡി.പിക്ക് കോണ്‍ഗ്രസ്സുമായോ ബി.ജെ.പിയുമായോ സഖ്യമുണ്ടാക്കിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ അകൂ. ജമ്മു മേഘലയില്‍ ബി.ജെ.പിയും കാശ്മീര്‍ താഴ്വരയില്‍ പി.ഡി.പിയും മുന്നേറ്റം നടത്തി. ഭരണ കക്ഷിയായ നാഷ്ണല്‍ കോണ്‍ഫറന്‍സ് കനത്ത തിരിച്ചടിയേറ്റു വാങ്ങി 15 സീറ്റുകളില്‍ ഒതുങ്ങി. രണ്ടു സീറ്റുകളില്‍ മത്സരിച്ച ഒമര്‍ അബ്ദുള്ള ഒരിടത്ത് പരാജയപ്പെടുകയും ചെയ്തു. ലോക്‍സഭയിലേക്കും നിയമ സഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കനത്ത തോല്‍വി ജമ്മു-കാശ്മീരിലും ആവര്‍ത്തിച്ചു.
സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബി.ജെ.പി അടുക്കുകയാണെന്നും മോദിയുടെ വികസന അജണ്ടകളെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍