ന്യൂഡല്‍ഹി : പ്രതിരോധ വകുപ്പു മന്ത്രി യായി നിര്‍മ്മലാ സീതാ രാമന്‍ അധികാരം ഏറ്റു. വ്യാഴാഴ്ച രാവിലെ യാണ് മുന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യില്‍ നിന്നും അധി കാരം ഏറ്റെ ടുത്തത്.
തന്റെ പ്രവര്‍ത്ത നങ്ങളില്‍ പ്രഥമ പരി ഗണന ഇന്ത്യന്‍ സായുധ സേനക്ക് ആയിരിക്കും എന്നും സൈനി കരു ടെയും അവരുടെ കുടുംബ ത്തിന്റെ യും ക്ഷേമ ത്തിനും പ്രത്യേക പരിഗണ നല്‍കും എന്നു മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ ഉറപ്പു നല്‍കി.
ഏറ്റവും ആധുനിക മായ ഉപകര ണങ്ങള്‍ സൈനി കര്‍ക്ക് നല്‍കും. സൈന്യവും പ്രതിരോധ മന്ത്രാല യവു മായി ബന്ധ പ്പെട്ട് ദീര്‍ഘ കാല മായി പരി ഹരി ക്കാതെ കിട ക്കുന്ന പ്രശ്‌ന ങ്ങള്‍ പ്രധാന മന്ത്രി ഉള്‍പ്പെടെ യുള്ള വരു മായി ചര്‍ച്ച നടത്തി പരിഹാരം കാണുവാന്‍ ശ്രമിക്കും എന്നും നിര്‍മ്മല സീതാ രാമന്‍ പറഞ്ഞു.
നരേന്ദ്ര മോഡി മന്ത്രി സഭ യിൽ വാണിജ്യ-വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രിയാ യി 2014 ല്‍ ചുമതല യേറ്റി രുന്ന നിര്‍മ്മലാ സീതാരാമന്ന് അപ്രതീ ക്ഷിത മായാണ് മന്ത്രി സഭാ പുനസ്സംഘ ടന യില്‍ പ്രതി രോധ മന്ത്രി സ്ഥാനം ലഭിച്ചത്.
ഇന്ദിരാ ഗാന്ധി ക്കു ശേഷം പ്രതിരോധ വകുപ്പ് ഭരിക്കുന്ന ആദ്യ വനിത യായി മാറി ഇവര്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, രാജ്യരക്ഷ, സ്ത്രീ