ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കള്ള പ്പണം വെളു പ്പിക്കൽ പദ്ധതി യാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ നോട്ട് നിരോധനം എന്ന് ബി. ജെ. പി. നേതാ വും മുൻ കേന്ദ്ര മന്ത്രി യും മുതിർന്ന മാധ്യമ പ്രവർ ത്ത കനു മായ അരുൺ ഷൂരി. സര്‍ക്കാര്‍ വിഡ്ഢിത്തമാണ് ചെയ്തത്. കള്ളപ്പണം ഉണ്ടാ യിരുന്ന വര്‍ക്ക് അതു വെളു പ്പി ക്കുവാന്‍ കഴി ഞ്ഞു.
നോട്ട് അസാധുവാക്കല്‍ വിഷയ ത്തില്‍ മുന്‍ ധന കാര്യ മന്ത്രി യശ്വന്ത് സിന്‍ഹ യുടെ വിമർശന ത്തിനു പിന്നാലെ യാണ് അരുണ്‍ ഷൂരി യുടെ യും പ്രതികരണം. രാജ്യം ഇന്നു നേരിടുന്ന സാമ്പ ത്തിക മാന്ദ്യ ത്തിന് കാരണം നോട്ട് അസാധു വാക്കല്‍ പദ്ധതി യും തുടർന്നു നടപ്പിലാ ക്കിയ ചരക്കു സേവന നികുതി (ജി. എസ്.ടി.) യും ആണെന്ന് അരുൺ ഷൂരി ആരോപിച്ചു.
വളരെ പ്രധാന പ്പെട്ട നികുതി പരിഷ്കാരം ഏറ്റവും മോശ മായ രീതി യിലാണ് നടപ്പി ലാക്കി യത്. മൂന്ന് മാസ ത്തിനിടെ ഏഴ് തവണ യാണ് ജി. എസ്. ടി. നിയമ ങ്ങൾ ഭേദഗതി ചെയ്തത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കടുത്ത പ്രതി സന്ധി യില്‍ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ അവ കാശ പ്പെടു ന്നതു പോലെ എളുപ്പ ത്തില്‍ അത് കര കയറു കയില്ല എന്നും അരുണ്‍ ഷൂരി അഭിപ്രായ പ്പെട്ടു.
നോട്ട് അസാധുവാക്കല്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യ ത്തിന് സാദ്ധ്യത ഉണ്ടാക്കും എന്ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി യും മുന്നറി യിപ്പു നല്‍കി യിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം, സാമ്പത്തികം