ഹരിയാന : അച്ചടക്ക നടപടിയെ തുടർന്ന് ഹരിയാനയിൽ പ്രിൻസിപ്പാളിനെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥി വെടിവെച്ചു കൊന്നു. സ്വന്തം പിതാവിന്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് വിദ്യാർഥി അധ്യാപികയായ റീത്തു ചബ്രക്കെതിരെ വെടിയുതിർത്തത്. ഹരിയാനയിലെ യമുനാ നഗറിലെ വിവേകനന്ദ സ്കൂളിലാണ് സംഭവം.
ഹാജർ കുറവായതിനാലും മോശം പെരുമാറ്റത്തെ തുടർന്നും വിദ്യാർഥിക്കെതിരെ പ്രിൻസിപ്പാൾ അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നു. പ്രിൻസിപ്പാളിനെ കാണണമെന്നു പറഞ്ഞു അകത്തു കയറിയ വിദ്യാർഥി വെടിയുതിർക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടയേറ്റ പ്രിൻസിപ്പാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. സ്കൂൾ ജീവനക്കാർ വിദ്യാർഥിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കുറ്റകൃത്യം, പോലീസ്, വിദ്യാഭ്യാസം