ന്യൂഡൽഹി : അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കിയ ലോകമാപ്പുകൾ നശിപ്പിച്ച് ചൈന.30000 ത്തിൽപ്പരം ലോകമാപ്പുകളാണ് നശിപ്പിച്ചത്.
അരുണാചലിനെ ഇന്ത്യയുടെ ഭാഗമായി മാപ്പിൽ രേഖപ്പെടുത്തിയിരുന്നതാണ് ചൈനയെ ചൊടിപ്പിച്ചത്.അതിനു പുറമേ തായ് വാനും മാപ്പിൽ ചൈനയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നില്ല.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. . ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ അരുണാചൽ പ്രദേശ് സന്ദശിക്കുന്നതിൽ എന്നും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട് ചൈന. എന്നാൽ മറ്റേത് സംസ്ഥാനത്തെയും പോലെയാണ് ഇന്ത്യ അരുണാചലിനെ കാണുന്നത്.
അടുത്ത സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അരുണാചൽ പ്രദേശ് സന്ദർശനത്തെയും ചൈന എതിർത്തിരുന്നു.എന്നാൽ അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും,ചൈനയുടെ എതിർപ്പ് വിലപ്പോകില്ലെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ചൈന