ന്യൂഡല്‍ഹി : ഇറാനില്‍ നിന്നും എണ്ണ ഇറക്കു മതി ചെയ്യുന്ന കാര്യത്തില്‍ തീരു മാനം എടുക്കു ന്നത്, ലോക് സഭാ തെര ഞ്ഞെ ടുപ്പ് പ്രക്രിയ പൂര്‍ത്തി യായ തിനു ശേഷം മാത്രം എന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്.
ഇന്ത്യാ സന്ദര്‍ശന ത്തിന്ന് എത്തിയ ഇറാന്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫു മായി ചൊവ്വാഴ്ച ഡല്‍ഹി യില്‍ നടത്തിയ കൂടി ക്കാഴ്ച യി ലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്ത മാക്കി യത്.
ഇറാനില്‍ നിന്നും എണ്ണ ഇറക്കു മതി ചെയ്യുന്ന രാജ്യ ങ്ങളെ ഇനി മേല്‍ ഉപ രോധ ത്തില്‍ നിന്ന് ഒഴി വാക്കില്ല എന്ന് അമേരി ക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും അധികം എണ്ണ ഇറക്കു മതി ചെയ്യുന്ന രണ്ടാ മത്തെ രാജ്യ മാണ് ഇന്ത്യ.
ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യ ങ്ങളെ ആറു മാസ ത്തേക്ക് ആയി രുന്നു ഉപ രോധ ത്തില്‍ നിന്നും ഒഴി വാക്കി യത്. ഈ കാലാവധി അവസാനിച്ചതിനു പിന്നാലെ യായി രുന്നു ട്രംപി ന്റെ പ്രഖ്യാപനം.
അമേരിക്കയുടെ മുന്നറി യിപ്പ് അവ ഗണിച്ച് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനി ച്ചാല്‍ ഇന്ത്യക്ക് ഉപരോധം നേരി ടേണ്ടി വരും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അമേരിക്ക, ഇന്ത്യ, സാമ്പത്തികം