ന്യൂഡല്‍ഹി : എസ്. സി – എസ്. ടി. വിഭാഗ ങ്ങള്‍ക്ക് നേരെ യുള്ള അതിക്രമം തടയു വാനുള്ള നിയമ ത്തില്‍ ഭേദഗതി വരുത്തിയ വിധി സുപ്രീം കോടതി പുനഃ പരിശോധിക്കും. കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം നല്‍കിയ പുനഃ പരിശോധനാ ഹര്‍ജി, ജസ്റ്റിസ്സ് അരുണ്‍ മിശ്ര, എം. ആര്‍. ഷാ, ബി. ആര്‍. ഗവി എന്നിവരുടെ മൂന്നംഗ ബെഞ്ച് സ്വീകരിക്കാന്‍ തീരുമാനിച്ചു.
സുപ്രീം കോടതിയുടെ 2018 മാര്‍ച്ച് 28 ലെ വിധിയാണ് പുനഃ പരിശോധിക്കുക. എസ്. സി – എസ്. ടി. വിഭാഗ ക്കാര്‍ക്ക് എതിരായ അതി ക്രമ പരാതി കളില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് എടുക്കുവാന്‍ പാടുള്ളൂ എന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.
ഈ ഉത്തരവിന് എതിരെ നാനാ ഭാഗ ങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന തോടെ വിധി മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ല മെന്റില്‍ നിയമ ഭേദ ഗതി പാസ്സാക്കു കയും ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, മനുഷ്യാവകാശം, വിവാദം, സാങ്കേതികം, സുപ്രീംകോടതി