മുംബൈ : മഹാരാഷ്ട്ര യുടെ 18ാ മത് മുഖ്യമന്ത്രി യായി ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ അധികാരത്തി ലേക്ക്. ദീര്‍ഘ നാളത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമം ഇട്ടു കൊണ്ടാണ് മഹാ വികാസ് അഗാഡി (ശിവസേന, എൻ. സി. പി, കോൺ ഗ്രസ്സ് സഖ്യം) മുഖ്യ മന്ത്രി ക്കസേര സ്വന്തമാക്കുന്നത്.
രാഷ്ട്രീയ അട്ടിമറിയിലൂടെ അധികാരം കൈയ്യാളിയ ദേവേന്ദ്ര ഫഡ്നാ വിസി ന്റെ ബി. ജെ. പി. സർക്കാർ കഴിഞ്ഞ ദിവസം രാജി വെച്ചതോടെ യാണ് ചൊവ്വാഴ്ച രാത്രി ഉദ്ധവ് താക്കറെ യുടേ നേതൃത്വ ത്തില്‍ മഹാ വികാസ് അഗാഡി സർക്കാർ രൂപീകരണ വുമായി ഗവര്‍ണ്ണറെ കണ്ടത്.
എന്നാൽ ആറു മാസങ്ങള്‍ക്കുള്ളില്‍ ഉദ്ധവ് താക്കറെ എം. എൽ. എ. ആയോ നിയമ സഭ കൗൺസിൽ അംഗ മായോ തെരഞ്ഞെടുക്കപ്പെടണം.
മണ്ണിന്റെമക്കള്‍ വാദം ഉയര്‍ത്തി മഹാ രാഷ്ട്ര രാഷ്ട്രീയ ത്തില്‍ ഉയര്‍ന്നുവന്ന ശിവസേന, രണ്ടു പതിറ്റാണ്ടിനു ശേഷ മാണ് മുഖ്യ മന്ത്രിക്കസേര യിലേക്ക് വീണ്ടും എത്തുന്നത്. മനോഹർ ജോഷി (ശിവസേന, ബി. ജെ. പി. സഖ്യ സർ ക്കാര്‍), നാരായൺ റാണെ എന്നിവര്‍ ആയി രുന്നു മുമ്പ് ശിവസേന മുഖ്യമന്ത്രിമാര്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: maharashtra, ഇന്ത്യന്‍ രാഷ്ട്രീയം, മുംബൈ