സുനന്ദ പുഷ്കർ കേസ് : കുറ്റപത്ര ത്തില്‍ ശശി തരൂർ പ്രതി

May 14th, 2018

death-of-sunanda-pushkar-ePathram
ന്യൂഡൽഹി : സുനന്ദ പുഷ്കറിന്റെ മരണ ത്തിൽ ഭര്‍ത്താവ് ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു.

ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പു കള്‍ ചുമത്തി യാണ് ഡൽഹി പട്യാല ഹൗസ് കോടതി യില്‍ കുറ്റപത്രം സമര്‍ പ്പി ച്ചിരി ക്കുന്നത്.

സുനന്ദ യുടെ ശരീര ത്തില്‍ കണ്ടെത്തി യിരുന്ന മുറിവു കള്‍ തനിയെ എല്‍പ്പിച്ചതാകാം എന്ന വില യിരു ത്തലു കളിലാണ് ഡല്‍ഹി പോലീസ് എത്തി യിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന ത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യിരിക്കുന്നത്.

തെളി യിക്ക പ്പെട്ടാൽ പത്തു വർഷം വരെ തടവു ശിക്ഷ ലഭി ക്കാവുന്ന കുറ്റ ങ്ങളാണ് ചുമത്തി യിരിക്കുന്നത്.

ശശി തരൂര്‍ – സുനന്ദ പുഷ്കര്‍ വിവാഹം 2010 ലാണ് നടന്നത്. ഡൽഹി ചാണക്യ പുരി യിലെ ഹോട്ടല്‍ മുറി യിൽ  2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി

May 9th, 2018

isro-case-verdict-nambi-narayanan-ePathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാരവൃത്തി ക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി. ബി. ഐ. അന്വേഷണം ആവശ്യമില്ല എന്ന് സുപ്രീം കോടതി പരാ മര്‍ശം. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ പ്രോസി ക്യൂഷന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലാ എന്നും കോടതി.

ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി യില്‍ വാദം കേള്‍ക്കു മ്പോഴാണ് സുപ്രീം കോടതി ഈ പരാ മര്‍ശം നടത്തിയത്.

നഷ്ട പരിഹാര ത്തുക നമ്പി നാരായണന് സര്‍ ക്കാര്‍ നല്‍കണം. കുറ്റക്കാര്‍ എന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥ രില്‍ നിന്നും പിന്നീട് ഈ തുക ഈടാക്കണം എന്നും കോടതി പറഞ്ഞു.

ഐ. എസ്. ആര്‍. ഒ. ചാര വൃത്തി ക്കേസില്‍ ഗൂഢാ ലോചന നടന്നിട്ടുണ്ട് എന്നും അന്വേഷണ ത്തിന് തയ്യാ റാണ് എന്നും സി. ബി. ഐ. സുപ്രീം കോടതി യില്‍ വ്യക്ത മാക്കി യിരുന്നു.

നമ്പി നാരായണൻ ഹൈക്കോടതിയിൽ

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രായ പൂർത്തി യായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം : സുപ്രീം കോടതി

May 7th, 2018

adult-couple-can-live-together-without-marriage-supreme-court-ePathram
ന്യൂഡൽഹി : വിവാഹിതര്‍ അല്ലെങ്കിലും പ്രായ പൂർ ത്തി യായ സ്ത്രീക്കും പുരുഷനും ഒരു മിച്ചു ജീവി ക്കു വാന്‍ അവകാശം ഉണ്ട് എന്ന് സുപ്രീം കോടതി. വിവാഹ സമയത്ത് വരന് 21 വയസ്സ് തികഞ്ഞിട്ടില്ല എന്ന കാരണ ത്താല്‍ കേരള ഹൈക്കോടതി അസാധുവാക്കിയ മല യാളി ദമ്പതി മാരുടെ വിവാഹം സുപ്രീം കോടതി അംഗീ കരിച്ചു.

2017 ഏപ്രില്‍ 12 ന് ചക്കുളത്തു കാവ് ഭവഗതി ക്ഷേത്ര ത്തില്‍ വിവാഹിത രായ നന്ദ കുമാറി ന്റെയും തുഷാര യുടെയും വിവാഹ മാണ് സുപ്രീം കോടതി അംഗീ കരി ച്ചത്.

1955 ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഹൈന്ദവ രായ നന്ദകുമാര്‍ – തുഷാര വിവാഹം നിയമ വിധേ യ മാണ്. നന്ദ കുമാറി ന്റെ ഭാര്യ യായ തുഷാരക്ക് പ്രായ പൂര്‍ ത്തി യായി എന്നും അവര്‍ക്ക് ഇഷ്ട മുള്ള ആരോ ടൊപ്പ വും ജീവിക്കു വാനും ഇഷ്ട മുള്ളിട ത്തേക്ക് പോകു വാനും അവകാശം ഉണ്ട് എന്നും കോടതി വ്യക്ത മാക്കി.

തന്റെ മകളെ നന്ദ കുമാർ തട്ടി ക്കൊണ്ടു പോയി വിവാഹം ചെയ്തു എന്നും 2017 ഏപ്രി ലിൽ വിവാഹം നടക്കു മ്പോൾ നന്ദ കുമാറിന് 21 വയസ്സ് തികഞ്ഞിരുന്നില്ല എന്നും കാണിച്ചു കൊണ്ട് തുഷാര യുടെ പിതാവാണു ഹൈക്കോടതി യെ സമീപിച്ചത്.

വിവാഹം റദ്ദാക്കി ഹൈക്കോടതി തുഷാരയെ പിതാവി നൊപ്പം അയച്ചു. ഈ വിധി തള്ളിയാണ് ഇരുവർക്കും ഒരുമിച്ചു താമ സിക്കാം എന്നും സുപ്രീം കോടതി വിധി ച്ചത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മിശ്ര വിവാഹം പ്രോത്സാഹി പ്പിക്കു വാന്‍ മഹാ രാഷ്ട്ര യില്‍ പുതിയ നിയമം

May 7th, 2018

marriage-fundamental-right-choose-a-partner-ePathram
മുംബൈ : മിശ്ര വിവാഹങ്ങള്‍ പ്രോത്സാ ഹിപ്പിക്കു വാന്‍ പ്രത്യേക നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യത്യസ്ഥ മത ങ്ങളിലും ജാതി കളിലും പെട്ടവര്‍ വിവാഹം കഴിക്കു മ്പോള്‍ അവര്‍ക്കു നേരെ ആക്രമണ ങ്ങൾ ഉണ്ടാകുന്നത് തടയുക എന്ന ലക്‌ഷ്യം വെച്ചാണ് പുതിയ നിയമം കൊണ്ടു വരാന്‍ ആലോചിക്കുന്നത്.

ജാതി മാറി വിവാഹം കഴിക്കു ന്നവരെ ദുരഭിമാന ക്കൊല ചെയ്യുന്ന സംഭവ ങ്ങള്‍ വർദ്ധി ക്കുന്നതിന്റെ പശ്ചാ ത്തല ത്തിലാണ് പുതിയ നിയമം സംസ്ഥാ നത്ത് കൂടുതൽ അഭികാമ്യമാവുക.

ദുരഭിമാന ക്കൊല യില്‍ നിന്നും ദമ്പതി കള്‍ക്ക് സംര ക്ഷണം ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘ ടന 2010 – ല്‍ ഫയല്‍ ചെയ്ത ഹര്‍ജി യില്‍ ‘പ്രായ പൂര്‍ത്തി യായ രണ്ടു പേര്‍ വിവാ ഹിതര്‍ ആവുന്നതിന് കുടും ബ ത്തിന്റെ യോ സമുദായ ത്തിന്റെയോ സമ്മതം ആവശ്യമില്ല’ എന്നുള്ള  സുപ്രീം കോടതി വിധി  2018 മാര്‍ച്ചു മാസ ത്തിലാണ് വന്നത്.

മിശ്ര വിവാഹ ങ്ങൾ ക്കായി രാജ്യത്ത് പ്രത്യേക നിയമം നിലവി ലുണ്ട്. എന്നാല്‍ ഇതില്‍ പല കാര്യ ങ്ങളിലും അവ്യക്തത യുണ്ട്. ഇതു പരി ഹരി ക്കുവാൻ പുതിയ നിയമം കൊണ്ടു വരുന്നത് സഹായക മാവും എന്നാണ് കരുതുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നൂറു രൂപ നോട്ടു കള്‍ക്ക് ക്ഷാമം

May 7th, 2018

writing-on-currency-rupee-note-rbi-ePathram
മുംബൈ : രാജ്യത്ത് നൂറു രൂപ നോട്ടുകൾക്കു ക്ഷാമം നേരിടുന്നു എന്ന് ബാങ്കുകൾ. നിലവില്‍ വിപണിയില്‍ പ്രചാര ത്തിലുള്ള 100 രുപ നോട്ടു കളില്‍ ഭൂരി ഭാഗവും മുഷിഞ്ഞതും എ. ടി. എം. മെഷ്യനു കളിൽ നിറക്കു വാൻ സാധി ക്കാത്ത തര ത്തിലുള്ള താണ് എന്നതു കൊണ്ടാണ് നോട്ടു ക്ഷാമം അനു ഭവ പ്പെടുന്നത് എന്നാണു ബാങ്കുകള്‍ പറയുന്നത്.

നോട്ട് അസാധു വാക്കലിനെ തുടര്‍ന്ന് മുഷിഞ്ഞ 100 രൂപ നോട്ടു കള്‍ വിനിമയം ചെയ്യാന്‍ ബാങ്കു കളെ അനു വദി ച്ചി രുന്നു. ഇവ ഇപ്പോഴും പ്രചാര ത്തിലുണ്ട്. 100 രൂപ നോട്ടു കളുടെ വിതരണം കുറയുന്ന വിവരം ബാങ്കുകള്‍ ആര്‍. ബി. ഐ. യെ അറിയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിം കാർഡ് നല്‍കാന്‍ ആധാര്‍ വേണ്ട : കേന്ദ്ര സർ‌ക്കാർ
Next »Next Page » മിശ്ര വിവാഹം പ്രോത്സാഹി പ്പിക്കു വാന്‍ മഹാ രാഷ്ട്ര യില്‍ പുതിയ നിയമം »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine