കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിൽ

October 28th, 2017

sonia-gandhi-epathram

ഡൽഹി : കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിംലയിൽ മകൾ പ്രിയങ്കയുടെ കൂടെ വിശ്രമവേളയിലായിരുന്നു. പെട്ടെന്ന് സുഖമില്ലാതാകുകയും വൈകുന്നേരം അഞ്ചു മണിയോടെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

സോണിയാ ഗാന്ധി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. റാണ വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തിയ്യേറ്ററു കളിലെ ദേശീയ ഗാനം : ഉത്തരവ് പുന: പരി ശോധിക്കും

October 23rd, 2017

supremecourt-epathram
ന്യൂഡല്‍ഹി : തിയ്യേ റ്ററു കളില്‍ സിനിമക്കു മുന്‍പുള്ള ദേശീയ ഗാനം നിര്‍ബ്ബന്ധം എന്ന ഉത്തരവ് പുന: പരി ശോധിക്കും എന്ന് സുപ്രീം കോടതി. രാജ്യ സ്നേഹം അടിച്ചേൽപ്പിക്കാൻ കഴിയില്ല. എഴുന്നേറ്റു നിൽക്കാത്ത വർക്കു രാജ്യ സ്നേഹം ഇല്ലാ എന്ന് പറയുവാന്‍ കഴി യില്ല.

ജന ങ്ങള്‍ തിയ്യേറ്ററു കളില്‍ പോകു ന്നത് വിനോദത്തിന് വേണ്ടിയാണ്. പലരും ഉത്തരവ് അനുസരി ക്കുന്നത് രാജ്യ ദ്രോഹി എന്ന വിളി കേൾ ക്കാതിരി ക്കുവാന്‍ മാത്രമാണ് എന്നും കോടതി നിരീക്ഷിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വികസന ത്തിന് എതിരു നില്‍ക്കുന്ന സംസ്ഥാന ങ്ങള്‍ക്ക് ഇനി സഹായമില്ല : പ്രധാന മന്ത്രി

October 23rd, 2017

narendra modi-epathram
ന്യൂഡല്‍ഹി : വികസനത്തിന് എതിരു നില്‍ക്കുന്ന സംസ്ഥാന ങ്ങള്‍ക്ക് ഇനി മുതല്‍ കേന്ദ്ര സഹായം നല്‍കില്ല എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ വഡോദര യിലെ വികസന പദ്ധതി കള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

പൊതു പണം വികസന ത്തിന് മാത്രമേ വിനി യോഗി ക്കാവൂ. വികസന കാര്യ ങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന സംസ്ഥാന ങ്ങള്‍ക്ക് എല്ലാ വിധ സഹായവും നല്‍കു വാന്‍ തന്റെ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ വികസന വിരുദ്ധ രായ സംസ്ഥാന സര്‍ക്കാരു കള്‍ക്ക് ഒരു സഹാ യവും നല്‍കില്ല.

രാജ്യത്തിന്റെ സാമ്പത്തിക രംഗം ശരി യായ പാതയി ലാണ് മുന്നേറുന്നത്. സാമ്പത്തിക അടി ത്തറ ശക്തവു മാണ്. എന്തു തന്നെ സംഭ വിച്ചാലും സാമ്പത്തിക പരി ഷ്കാര ങ്ങള്‍ തുടരും എന്നും വ‍ഡോദര യിൽ നരേന്ദ്ര മോഡി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാങ്ക് അക്കൗണ്ടു കള്‍ ആധാറു മായി നിർബ്ബന്ധ മായും ബന്ധിപ്പിക്കണം : ആര്‍. ബി. ഐ.

October 22nd, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ടുകള്‍ നിർബന്ധമായും ആധാര്‍ കാര്‍ഡു മായി ബന്ധിപ്പിക്കണം എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധി പ്പിക്കു വാന്‍ ആര്‍. ബി. ഐ. ഉത്തരവില്ല എന്ന് വിവരാ വകാശ മറുപടി യെ ഉദ്ധരിച്ച് മാധ്യമ ങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണു റിസര്‍വ്വ് ബാങ്കിന്റെ വിശദീ കരണം.

ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്ന കാര്യം 2017 ജൂണ്‍ ഒന്നിനു പ്രസി ദ്ധീകരിച്ച ഗസറ്റില്‍ വ്യക്ത മാക്കി യിട്ടുണ്ട്. ഇക്കാര്യം നടപ്പിലാക്കുന്നതിനു ബാങ്കുകള്‍ ഇനിയൊരു ഉത്തര വിനായി കാത്തിരി ക്കേണ്ട തില്ല എന്നും നിര്‍ദ്ദേശം അടിയന്തരമായി നടപ്പി ലാക്കണം എന്നും ആര്‍. ബി. ഐ. വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

2017 ഡിസംബർ 31 നുള്ളില്‍ അക്കൗണ്ടു കള്‍ ആധാറു മായി ബന്ധി പ്പിച്ചില്ല എങ്കില്‍ അവ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കു കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍

October 19th, 2017

tajmahal-symbol-of-love-ePathram
ന്യൂഡല്‍ഹി : താജ് മഹൽ ഹൈന്ദവ രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രം ആയിരുന്നു. ‘തേജോ മഹാലയ്’ എന്നാണ് മുന്‍പ് ഇത് അറിയ പ്പെട്ടി രുന്നത് എന്നും മുഗള ന്മാര്‍ ‘തേജോ മഹാലയ്’ തകര്‍ക്കു കയും താജ് മഹൽ നിര്‍മ്മിക്കുകയും ആയിരുന്നു എന്ന് വിവാദ പരാമര്‍ ശവു മായി ഉത്തര്‍ പ്രദേശിലെ ബി. ജെ. പി. രാജ്യ സഭാംഗം വിനയ് കത്യാര്‍ രംഗത്ത്. അയോദ്ധ്യ യിലെ രാമ ക്ഷേത്ര വിഷയം 1990 കളിൽ സജീവ മായി ഉയര്‍ ത്തിയ നേതാക്കളില്‍ പ്രമുഖ നാണ് വിനയ് കത്യാര്‍.

‘താജ് മഹൽ ഹിന്ദു ക്ഷേത്ര മാണ്. ഹിന്ദു സംസ്‌കാര ത്തിന്റെ സൂചന കളും ചിഹ്ന ങ്ങളും ദൈവ രൂപങ്ങളും അവിടെ കാ ണു വാന്‍ കഴിയും. അവിടെ ശിവ ലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നു. ശിവ ലിംഗം നീക്കം ചെയ്ത ശേഷം അതേ സ്ഥാനത്താണു ശവ കുടീരം നിർമ്മിച്ചത്. ഇന്ത്യന്‍ തൊഴി ലാളികള്‍ പണിതുയർത്തിയ താജ് മഹൽ പൊളിക്കേണ്ട. പക്ഷേ, മുഗള്‍ കാല ഘട്ട ത്തില്‍ സംഭ വിച്ചത് എന്താണ് എന്ന് ജന ങ്ങളോട് പറയേണ്ട തുണ്ട്’

ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും എം. എൽ. എ. യുമായ സംഗീത് സോം നടത്തിയ പരാമര്‍ശ മാണ് താജ്മഹലിനെ ച്ചൊല്ലിയുള്ള വിവാദ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി. പി. എം. പ്രവർത്ത കരുടെ കണ്ണ് ചൂഴ്ന്നെടുക്കും : ബി. ജെ. പി. ജനറൽ സെക്രട്ടറി
Next »Next Page » ബാങ്ക് അക്കൗണ്ടു കള്‍ ആധാറു മായി നിർബ്ബന്ധ മായും ബന്ധിപ്പിക്കണം : ആര്‍. ബി. ഐ. »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine