പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീ കാരം നല്‍കി

August 3rd, 2017

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡൽഹി : പ്രവാസികള്‍ക്ക് ഇന്ത്യ യില്‍ എത്താതെ തന്നെ വോട്ട് ചെയ്യുവാനുള്ള പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) സം വിധാന ത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ തീരുമാനം നടപ്പിലാക്കു ന്നതിന് മുന്നോടി യായി ജന പ്രാതി നിധ്യ നിയമം ദേദ ഗതി ചെയ്യുന്ന തിനായി പുതിയ ബില്ല് കേന്ദ്ര സർക്കാർ ഉടൻ സഭ യിൽ അവ തരി പ്പിക്കും.

പ്രവാസി കൾക്ക് അവർ വോട്ടർ പട്ടിക യിലുള്ള മണ്ഡല ങ്ങളിൽ വോട്ട് ചെയ്യു വാൻ കഴിയില്ല എങ്കിൽ പകരം പ്രതി നിധി യെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്ന താണ് പ്രോക്സി വോട്ടിംഗ്.

വിദേശത്തു കഴിയുന്ന ഇന്ത്യ ക്കാർ രാജ്യത്തു നടക്കുന്ന തെരഞ്ഞെ ടുപ്പു കളിൽ വോട്ടു രേഖ പ്പെടു ത്തുവാന്‍ നേരിട്ട് രാജ്യത്ത് എത്തണം എന്നതാണ് നില വിലുള്ള നിയമം. എന്നാല്‍, അവർ താമസി ക്കുന്ന രാജ്യ ങ്ങളില്‍ വോട്ടിംഗി നുള്ള അവസരം ഒരുക്കു കയോ അവരുടെ ഒരു പ്രതി നിധിയെ സ്വന്തം മണ്ഡല ത്തിൽ വോട്ടു ചെയ്യു വാനുള്ള അവസരം നൽകു കയോ വേണം എന്നത് ഉള്‍പ്പെ ടെ യുള്ള നിർദ്ദേശ ങ്ങളാണ് കേന്ദ്ര സർക്കാറിനു മുന്നിലുള്ളത്.

ഇതു കൂടാതെ ബാലറ്റ് പേപ്പറുകള്‍ ഒാൺലൈനായി എംബസി കളിലോ കോൺസുലേറ്റു കളിലോ എത്തിച്ച് വോട്ടു രേഖപ്പെടു ത്തുന്ന രീതിയും കേന്ദ്രം പരി ഗണി ക്കുന്നു. പോസ്റ്റൽ ബാലറ്റാ യാണ് ഇത് രേഖ പ്പെടു ത്തുക.

പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) സം വിധാന ത്തിൽ വോട്ട് ചെയ്യാൻ നിയോഗി ക്കുന്ന പ്രതി നിധി ആരാണ് എന്ന് വ്യക്തമാക്കി തെരഞ്ഞെടു പ്പിന്റെ ആറു മാസം മുൻപ് റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണം. ഒരു തവണ നിയോഗി ക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തെരഞ്ഞെ ടുപ്പു കളിലും വോട്ട് ചെയ്യാൻ അവസരം ലഭി ക്കുകയും ചെയ്യും.

പ്രവാസി വോട്ടവകാശം ഉറപ്പു വരുത്തുന്ന ബിൽ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ച തോടെ ഇനി പാർലമെന്റിൽ ഇത് അവതരി പ്പിക്കും.

പാർലമെന്റും ബിൽ അംഗീകരിച്ചാൽ ലോകത്ത് ആക മാനമുള്ള 1.6 കോടി പ്രവാസി ഇന്ത്യ ക്കാർക്ക് അവരുടെ മണ്ഡല ങ്ങളിൽ പ്രതിനിധി കളെ നിയമിച്ചു കൊണ്ടോ ഇലക്ട്രോ ണിക് രീതി യിലോ വോട്ടു രേഖപ്പെടു ത്തുവാന്‍ അവസരം ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ നില നില്‍ക്കും : സുപ്രീം കോടതി

August 3rd, 2017

supremecourt-epathram
ന്യൂഡൽഹി : ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെ ടുപ്പിൽ ‘നോട്ട’ (നിരാസ വോട്ട്) സ്റ്റേ ചെയ്യണം എന്ന് ആവശ്യ പ്പെട്ട് കോൺ ഗ്രസ്സ് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

ഗുജറാത്ത് രാജ്യ സഭാ തെര ഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് നോട്ട വോട്ട് ചെയ്യുന്നത് ഒഴിവാ ക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനേയും പിന്നീട് സുപ്രീം കോടതി യേയയും സമീപിച്ചത്.

സ്റ്റേ അനുവദി ക്കേണ്ട തായ സാഹചര്യം ഇല്ലാ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2014ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാസ വോട്ടിന് ഉത്തരവ് പുറത്തിറക്കി യിരുന്നു എന്നും പരാതി ക്കാർ ഇതു വരെ എവിടെ ആയി രുന്നു എന്നും കോടതി ചോദിച്ചു.

ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യ സഭാ സീറ്റു കളി ലേക്ക് തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുക യാണ്. 182 അംഗ നിയമ സഭ യില്‍ 44 എം. എല്‍. എ. മാരുടെ വോട്ട് നേടു ന്നയാള്‍ രാജ്യ സഭയിലേക്ക് തെര ഞ്ഞെടുക്ക പ്പെടും.

ശങ്കര്‍ സിംഗ് വഗേല യുടെ നേതൃത്വ ത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുകയും മറ്റു  കോണ്‍ഗ്രസ്സ്  എം. എല്‍. എ. മാരെ ചാക്കിട്ടു പിടിക്കാന്‍ ബി. ജെ. പി. നീക്കം ശക്ത മാക്കു കയും ചെയ്ത പ്പോഴാണ് ‘നോട്ട’ (നിരാസ വോട്ട്) അപകടം ചെയ്യും എന്ന് കോണ്‍ഗ്രസ്സ് നേതൃത്വം തിരിച്ചറിഞ്ഞത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പശു മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍

August 2nd, 2017

narendra-modi-government-plans-on-introducing-a-cow-ministry-ePathram
ന്യൂഡല്‍ഹി : പശുക്കളുടെ ക്ഷേമ ത്തിനായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്ര സര്‍ക്കാ റിന്റെ ആലോചന യില്‍ ഉണ്ട് എന്ന് ബി. ജെ.പി. പ്രസിഡണ്ട് അമിത് ഷാ. ഇതു സംബ ന്ധിച്ച നട പടി കള്‍ എത്രയും വേഗം ഉണ്ടാവും എന്നു പ്രതീക്ഷി ക്കുന്നതായും അദ്ദേഹം അഭിപ്രായ പ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ത്രിദിന പര്യടനം നട ത്തുന്ന തിനിടെ യാണ് അമിത് ഷാ യുടെ പ്രഖ്യാപനം.

രാജ്യത്ത് പശു വകുപ്പ് വേണം എന്ന് യോഗി ആദിത്യ നാഥ് 2014 ല്‍ ആവശ്യ പ്പെടുകയും അക്കാര്യം പ്രധാന മന്ത്രി യുമായി ചര്‍ച്ച ചെയ്തിരുന്നു എന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ മൃഗ സംരക്ഷണ വകുപ്പിന് കീഴി ലാണ് പശു പരി പാലനവും അതു മായി ബന്ധ പ്പെട്ട കാര്യ ങ്ങളും വരുന്നത്.

കേന്ദ്ര പശു മന്ത്രാലയം നിലവില്‍ വന്നാല്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അമിത് ഷാ വ്യക്ത മാക്കി യില്ല.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍

August 1st, 2017

kashmir-epathram

ന്യൂഡല്‍ഹി : കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിയിക്കുന്ന സൂചനകള്‍ ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. പാക് ചാര സംഘടനയായ ഐ എസ് ഐ ഭീകര സംഘടനയായ ലഷ്കര്‍ തുടങ്ങിയവ കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്ന തരത്തിലുള്ള തെളിവുകളാണ് ലഭിച്ചത്.

ഹവാല ഇടപാടിലൂടെയാണ് വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് പണം ലഭിക്കുന്നത്. കാശ്മീരിലെ സുരക്ഷാസേനക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് ദിവസം 500 രൂപ വീതം പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് നേരത്തെ എന്‍ ഐ എ കണ്ടെത്തിയിരുന്നു. വിഘടനവാദികള്‍ക്ക് ഹവാല പണം നല്‍കുന്ന കാശ്മീരിലെ വ്യാപാരികള്‍ എന്‍ ഐ എയുടെ നിരീക്ഷണത്തിലാണ്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ മെഡിക്കൽ ഫീസ് തർക്കം ഹൈക്കോടതി തീരു മാനി ക്കട്ടെ എന്ന് സുപ്രീം കോടതി

July 31st, 2017

supremecourt-epathram
ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ – ഡന്റല്‍ ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വരും വരെ അലോട്ട്മെന്റ് പാടില്ല എന്ന് സുപ്രീം കോടതി ഉത്തരവ്.

ആഗസ്റ്റ് 7 ന് ഹര്‍ജി കളില്‍ വാദം കേട്ട് ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കണം. എം. ബി. ബി. എസ്. സീറ്റിന് അഞ്ചു ലക്ഷവും എന്‍. ആര്‍. ഐ. സീറ്റിന് ഇരുപത് ലക്ഷം രൂപ യുമാണ് സംസ്ഥാന സര്‍ക്കാര്‍ ഫീസ്  തീരു മാനിച്ചത്.

ഫീസ് ഘടന പുതുക്കി നിശ്ചയിച്ച സര്‍ ക്കാര്‍ തീരു മാന ത്തിന്ന് എതിരെ യുള്ള മാനേജ് മെന്റിന്റെ ഹര്‍ജിയി ലാണ് ഹൈക്കോടതി വിധി പറയുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ചു
Next »Next Page » കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍ »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine