ന്യൂഡല്‍ഹി : അഞ്ച് നിയമസഭ തെരെഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോള്‍ ഭരണവിരുദ്ധ വികാരം അലയടിച്ചു. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ വിധിയെഴുത്ത് ഭരണത്തിനെതിരായി. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും പഞ്ചാബില്‍ അകാലി-ബിജെപി കൂട്ടുകെട്ടും ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ്സും അധികാരത്തില്‍ നിന്നും പുറത്താകുന്നതിന്റെയും മണിപ്പൂരിലും ഗോവയിലും തൂക്കുനിയമസഭയുടെയും ചിത്രമാണ് വോട്ടെണ്ണല്‍ ഫലം കാഴ്ചവെക്കുന്നത്.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ചു. വിജയത്തില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും നേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. പഞ്ചാബ് കോണ്‍ഗ്രസ്സ് തിരിച്ചുപിടിച്ചപ്പോള്‍ മണിപ്പൂരില്‍ ഇറോം ശര്‍മിള പരാജയപ്പെട്ടു.