കശ്മീര്‍ പ്രശ്‌നം എന്നെന്നേക്കുമായി പരി ഹരിക്കും : ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

May 21st, 2017

central-minister-rajnath-singh-ePathram
ന്യൂഡൽഹി : കശ്മീര്‍ പ്രശ്‌ന ത്തിന്ന് കേന്ദ്ര സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും എന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സിക്കി മിൽ ഒരു പൊതു റാലി യിൽ സംസാരി ക്കുക യായിരുന്നു അദ്ദേഹം. കശ്മീരും അവിടെയുള്ള ജന ങ്ങളും സംസ്കാരവും ഇന്ത്യ യുടേ താണ്. കശ്മീരില്‍ നിരന്തരം പ്രശ്‌ന ങ്ങളു ണ്ടാക്കി ഇന്ത്യ യെ അസ്ഥിര പ്പെടു ത്തുവാ നാണ് പാകി സ്ഥാന്‍ ശ്രമി ക്കുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ പരി ഹാരം കാണും എന്ന് പറഞ്ഞു എങ്കിലും ഏതു വിധ മുള്ള പരിഹാര മാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചി ക്കുന്നത് എന്ന് അദ്ദേഹം വ്യക്ത മാക്കി യിട്ടില്ല.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിര്‍ഭയ കേസ്: പ്രതികള്‍ക്ക് വധശിക്ഷ

May 6th, 2017

supremecourt-epathram

ന്യൂഡല്‍ഹി : ഡല്‍ഹി നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. പ്രതികള്‍ ചെയ്തത് സമാനകളില്ലാത്ത ക്രൂരതയെന്ന് കോടതി പറഞ്ഞു. അക്ഷയ് കുമാര്‍ സിങ്ങ്, വിനയ് ശര്‍മ്മ, പവന്‍ കുമാര്‍, മുകേഷ് എന്നിവരാണ് സാകേത് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി ശരിവെച്ചു.

ഒന്നര വര്‍ഷത്തോളം നീണ്ട വാദത്തിനൊടുവിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ് നിര്‍ഭയ സംഭവമെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസ്സിനുള്ളില്‍ ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പി ക്കുന്നത് കള്ളപ്പണം തടയു വാന്‍ : കേന്ദ്ര സര്‍ക്കാര്‍

May 3rd, 2017

indian-identity-card-pan-card-ePathram
ന്യൂഡല്‍ഹി : കള്ളപ്പണം തടയുന്ന തിനും ഭീകര പ്രവര്‍ത്തന ത്തിനു ള്ള സാമ്പ ത്തിക സഹായ ങ്ങള്‍ തടയുന്നതും ലക്ഷ്യം വെച്ചാണ് പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി യില്‍ വിശദീ കരണം നല്‍കി.

വ്യക്തി കളുടെ വിവര ങ്ങള്‍ വ്യാജമല്ല എന്ന് ഉറപ്പു വരുത്തു ന്നതിന് ആധാറു മായി പാന്‍ കാര്‍ഡു കളെ ബന്ധിപ്പി ക്കേണ്ടത് ആവശ്യമാണ്. മയക്കു മരുന്ന് ഇട പാടു കള്‍ക്കും ഭീകര പ്രവര്‍ ത്തന ങ്ങള്‍ക്കും വേണ്ടി യാണ് പ്രധാന മായും കള്ളപ്പണം ഉപ യോഗി ക്കുന്നത്.

സുരക്ഷിതവും ശക്തവു മായ സംവിധാനങ്ങ ളിലൂടെ മാത്രമേ വ്യാജ വിലാസ ങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവ ര്‍ ത്തന ങ്ങള്‍ തടയിടു വാനായി കഴിയൂ എന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതി യില്‍ വ്യക്തമാക്കി.

പാന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷി ക്കുന്നതിന് ആധാര്‍ നിര്‍ബന്ധം ആക്കി ക്കൊ ണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തു കൊണ്ടുള്ള ഹര്‍ജി യിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്ത മാക്കി യത്.

രാജ്യത്ത് ആകെ 29 കോടി പാന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തി ട്ടുള്ളത്. ഇതില്‍ 10 ലക്ഷവും വ്യാജമാണെന്ന് കണ്ടെത്തി യതിനെ തുടര്‍ന്ന് അസാധു വാക്കിയിരുന്നു. ആധികാരി കതയും സുരക്ഷയും ഉറപ്പു വരുത്താന്‍ നില വിലുള്ള സംവിധാനം ആധാര്‍ കാര്‍ഡ് മാത്ര മാണ് എന്നും സര്‍ക്കാര്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മഷി കൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണം : റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

April 30th, 2017

writing-on-currency-rupee-note-rbi-ePathram
മുംബൈ : മഷി കൊണ്ട് എഴുതിയതോ നിറം ഇളകിയതോ ആയ നോട്ടു കള്‍ മുഷിഞ്ഞ നോട്ടു കളായി കണക്കാക്കി തിരിച്ചെടു ക്കുവാന്‍ ബാങ്കു കള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം.

എഴുതിയ നോട്ടുകള്‍ പല ബാങ്കു കളും സ്വീകരി ക്കുന്നില്ല എന്നുള്ള പരാതിയെ തുടര്‍ന്നാണ് ആര്‍. ബി. ഐ. സര്‍ക്കുലര്‍ ഇറക്കി യിരി ക്കുന്നത്. റിസര്‍വ്വ് ബാങ്കി ന്റെ ‘ക്ലീന്‍ നോട്ട് പോളിസി’പ്രകാര മാണ് മഷി കൊണ്ട് എഴുതിയ നോട്ടു കള്‍ തിരിച്ചെടുക്കണം എന്ന് ആവശ്യ പ്പെട്ടിരി ക്കുന്നത്.

നോട്ടുകളില്‍ മഷി കൊണ്ട് എഴുതരുത് എന്ന് മുന്‍പ് നിര്‍ദ്ദേശം നല്‍കി യിരുന്നു. ബാങ്കിലെ ഉദ്യോഗ സ്ഥര്‍ക്ക് ഉള്ള തായിരുന്നു ഈ നിര്‍ദ്ദേശം എന്നാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ വ്യക്ത മാക്കി യിരിക്കുന്നത്.

tag :

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തെരെഞ്ഞെടുപ്പ് പരാജയം : അജയ് മാക്കന്‍ രാജിവെച്ചു

April 26th, 2017

ajay maken

ന്യൂഡല്‍ഹി : നഗരസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ അജയ് മാക്കന്‍ രാജിവെച്ചു.അടുത്ത ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ ആകെയുള്ള 270 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 183 സ്ഥലത്തും ബി.ജെ.പി വിജയം നേടി. നഗരസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് തിരിച്ചു വന്നെങ്കിലും ഇതിലും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായി അജയ് മാക്കന്‍ പറഞ്ഞു. ആം ആദ്മിക്ക് ശേഷം മൂന്നാം സ്ഥാനം നേടാനേ കോണ്‍ഗ്രസ്സിനു കഴിഞ്ഞുള്ളൂ. ഡല്‍ഹിയില്‍ തെരെഞ്ഞെടുപ്പ് നടന്ന 3 നഗരസഭകളിലും ബിജെപി ഹാട്രിക്ക് വിജയം നേടി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സര്‍ക്കാറിന് തിരിച്ചടി : സെന്‍ കുമാറിനെ ഡിജിപിയാക്കണമെന്ന് സുപ്രീം കോടതി
Next »Next Page » മഷി കൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണം : റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine