പ്രമുഖ വാസ്തു ശില്പി ചാള്‍സ് കൊറെയ അന്തരിച്ചു

June 17th, 2015

charles-correa-epathram

മുംബൈ: പ്രമുഖ വാസ്തു ശില്പിയും നഗരാസൂത്രണ വിദഗ്‌ദ്ധനുമായ പത്മ ഭൂഷന്‍ ചാള്‍സ് കൊറയ (84) അന്തരിച്ചു. അസുഖ ബാധയെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബയില്‍ വച്ചായിരുന്നു അന്ത്യം. 1930 സെപ്റ്റംബര്‍ 1 നു സെക്കന്തരാബാദില്‍ ആണ് ചാള്‍സ് കൊറയയുടെ ജനനം. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജ്, മിച്ചിഗണ്‍ യൂണിവേഴ്സിറ്റി, കേംബ്രിഡ്ജിലെ മസ്സച്ചസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജി തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളില്‍ പഠനം. ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സില്‍ നിന്നും ഗോള്‍ഡ് മെഡലും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1972-ല്‍ രാജ്യം ആദ്ദേഹത്തിനു പത്മശ്രീയും, 2006-ല്‍ പത്മ വിഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്.

നവി മുബൈ അദ്ദേഹം രൂപകല്പന ചെയ്ത നഗരമാണ്. ഗുജറാത്തിലെ സബര്‍മതിയിലുള്ള ഗാന്ധി സ്മാരകം ചാള്‍സ് കൊറയ തന്റെ 28 -ആം വയസ്സിലാണ് പണിതത്. മുംബൈയിലെ കാഞ്ചന്‍ ജംഗ റസിഡന്‍ഷ്യല്‍ ടവര്‍, യു. എന്‍. ആസ്ഥാനത്തെ ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍, ഗോവയിലെ കലാ അക്കാദമി, ജെയ്പൂരിലെ ജവഹര്‍ കലാകേന്ദ്ര, മധ്യപ്രദേശിലെ നിയമസഭാ മന്ദിരം, ദില്ലിയിലെ നാഷ്ണല്‍ ക്രാഫ്റ്റ് മ്യൂസിയം, ടൊറന്റോയിലെ ഇസ്മായിലി സെന്റര്‍, ബോസ്റ്റണിലെ മിഷിഗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിലെ ബ്രെയിന്‍ സയന്‍സ് സെന്റര്‍, ലിസ്ബണിലെ ചമ്പാലി മൌഡ് സെന്റര്‍ തുടങ്ങിയവയും ചാള്‍സ് കൊറയയുടെ രൂപ കല്പനയില്‍ പൂര്‍ത്തിയായവയാണ്.

കോവളത്തെ ബീച്ച് റിസോര്‍ട്ടും പരുമല പള്ളിയും അദ്ദേഹമാണ് രൂപകല്പന ചെയ്തത്. ഇതിന്റെ രൂപകല്‍‌പനയ്ക്കായി മലങ്കരയിലെ പല പഴയ സുറിയാനി പള്ളികളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 1995-ല്‍ നിര്‍മ്മാണം ആരംഭിച്ച പള്ളി 2000 ഒക്ടോബറില്‍ പണി പൂര്‍ത്തിയാക്കി കൂദാശ നടത്തി. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ആരാധനയില്‍ പങ്കെടുക്കാന്‍ തക്ക സൌകര്യമുള്ളതാണ് ഈ പള്ളി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുസ്ലിം സംഘടനകളുടെ എതിര്‍പ്പ്: യോഗാ ദിനാചരണത്തില്‍ നിന്നും സൂര്യ നമസ്കാരം ഒഴിവാക്കി

June 9th, 2015

sun-salutation-epathram

ന്യൂഡല്‍ഹി: മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉള്‍പ്പെടെ ഉള്ള സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രഥമ യോഗ ദിനാചരണത്തില്‍ നിന്നും സൂര്യ നമസ്കാരം ഒഴിവാക്കുവാന്‍ തീരുമാനമായി. സൂര്യ നമസ്കാരം തങ്ങളുടെ മത വിശ്വാസത്തിന് എതിരാണെന്നാണ് അവരുടെ വാദം. അതിനിടെ, യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന ബി. ജെ. പി. എം. പി. യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവന പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉള്‍പ്പെടെ പല സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. ഇതിനായി നിയമത്തിന്റെ വഴി തേടേണ്ടി വന്നാല്‍ അതിനും ധാരണയായി. യോഗ ഹിന്ദു മത ആചാരമാണെന്നും അത് പിന്തുടരണമെന്ന് നിര്‍ബന്ധിക്കുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നുമാണ് ഇവര്‍ പറയുന്നത്.

ജൂണ്‍ 21ലെ യോഗ ദിനാചരണം വന്‍ സംഭവമാക്കി മാറ്റുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഡല്‍ഹിയിലെ രാജ് പഥില്‍ സംഘടിപ്പിക്കുന്ന യോഗാഭ്യാസങ്ങളില്‍ 40,000-ല്‍ പരം ആളുകളെ പങ്കെടുപ്പിക്കുവാനാണ് ആലോചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗ ദിനാചരണ പരിപാടികളില്‍ പങ്കെടുക്കും. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ശില്പ ഷെട്ടി, വിരാട് കോഹ്‌ലി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാഗി നൂഡിൽസിന് ഇന്ത്യയിൽ വിലക്ക്

June 5th, 2015

maggi-noodles-from-nestle-banned-in-india-ePathram
ന്യൂഡൽഹി : മാഗി ന്യൂഡിൽസിന് ഇന്ത്യ യിൽ വിലക്ക് ഏര്‍പ്പെടുത്തി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ മാന ദണ്ഡ ങ്ങൾ പാലി ക്കാത്ത തിനെ തുടർന്നാണ് ഈ നടപടി.

രുചിക്കു വേണ്ടി ചേർക്കുന്ന രാസ പദാർത്ഥങ്ങ ൾക്ക് കൃത്യമായ നിബന്ധന മാഗി പാലി ച്ചിട്ടില്ല എന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. ഇതേ ത്തുടർന്ന് മാഗി യുടെ ഒൻപത് ഉൽപ്പന്ന ങ്ങൾ വിപണ യിൽ നിന്ന് പിൻവലി ക്കാനും നിർദ്ദേശം നൽകി. നെസ്‌ലെ യുടെ പല ഉൽപ്പന്ന ങ്ങളും നിബന്ധന കൾ പോലും പാലിക്കാതെ പ്രാഥമിക മായ അനുമതി പോലും ലഭിക്കാതെ യാണ് പുറത്തിറ ക്കുന്നത് എന്നും കണ്ടെത്തി.

കേരള ത്തിൽ വിൽക്കുന്ന എല്ലാ നൂ‍ഡിൽസും പരിശോധി ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചു. മാഗിയുടെ പരസ്യ ത്തിൽ അഭിനയിച്ച തിന്റെ പേരിൽ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ക്ക് എതിരെ എഫ്. ഐ. ആർ. റജിസ്റ്റർ ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on മാഗി നൂഡിൽസിന് ഇന്ത്യയിൽ വിലക്ക്

മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച മാധുരിക്ക് നോട്ടീസ്

May 31st, 2015

madhuri-dixit-epathram

മുംബൈ: മാഗി നൂഡിൽസിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടി മാധുരി ദീക്ഷിതിനെതിരെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നോട്ടീസ് അയച്ചു. രണ്ടു മിനിറ്റു കൊണ്ട് തയ്യാറാക്കുന്ന മാഗി നൂഡിൽസിൽ എന്ത് പോഷണമാണ് നല്‍കുന്നതെന്നത് സംബന്ധിച്ച് ഉത്തരാഖണ്ടിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് നടിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നല്‍കണം. ഇതു സംബന്ധിച്ച് കൃത്യ സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ മാധുരിയ്ക്കെതിരെ കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനായ മഹിം ആനന്ദ് ജോഷി പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡിൽസിന്റെ സാമ്പിളുകളില്‍ മോണോ സോഡിയം ഗ്ലൂട്ടോമേറ്റ്, ലെഡ് എന്നിവ കൂടിയ അളവില്‍ അടങ്ങിയിരി ക്കുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലും വന്‍ തോതില്‍ വിറ്റഴിക്കപ്പെടുന്ന ഉല്പന്നമാണ് മാഗി നൂഡിൽസ്. വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ മാഗിയുടെ വില്പനയില്‍ വന്‍ ഇടിവുണ്ടായി. കുട്ടികളാണ് കൂടുതലും മാഗി കഴിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു

May 25th, 2015

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വിപുലമായ പരിപടികളോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം
വാര്‍ഷികം ആഘോഷിക്കുന്നത്. ബി.ജെ.പിയുടെ താത്വിക ആചാര്യനായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദേശമായ ഉത്തര്‍ പ്രദേശിലെ മഥുരയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ഷിക ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അഡല്‍ ബിഹാരി വാജ്‌പേയിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ ചടങ്ങിനു ക്ഷണിച്ചിട്ടില്ല.

ശുചിത്വ ഭാരതം, ജന്‍‌ധന്‍ യോജന, മെച്ചപ്പെട്ട വിദേശ ബന്ധങ്ങള്‍, കുറഞ്ഞ ചിലവില്‍ ഇന്‍ഷൂറന്‍സ്, വിദേശ നിക്ഷേപം ആകര്‍ഷിക്കുവാന്‍ ഉള്ള വിവിധ
പദ്ധതികള്‍ തുടങ്ങിയവയാണ് പ്രധാനമായും ബി.ജെ.പിയും സഖ്യകക്ഷികളും സര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ
തുടര്‍ച്ചയായുള്ള വിദേശ യാത്രകളും, വിലക്കയറ്റവും, ഇന്ധന വില വര്‍ദ്ധിക്കുന്നതും, ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ വിവാദവ്യവസ്ഥകളുമെല്ലാം സര്‍ക്കാരിന്റെ
പ്രതിച്ഛായക്ക് മങ്ങല്‍ ഏല്പിച്ചിട്ടുണ്ട്. മോദി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് വന്‍ വികസന പദ്ധതികള്‍ നടപ്പിലാക്കും എന്ന് വ്യാപകമായ പ്രചാരണം
നടന്നിരുന്നു. ഈ പ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചു എന്നു വേണം തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും കരുതുവാന്‍. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും
ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത വിധം കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. എന്നാല്‍
അധികാരത്തിലേറിയതോടെ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കുകളായി മാറി. വിവാദങ്ങളും വാര്‍ത്തകളും സൃഷ്ടിക്കുന്നതിനപ്പുറം യാതൊരു വിധത്തിലുള്ളവികസന
പ്രവര്‍ത്തനങ്ങളും രാജ്യത്ത് നടപ്പിലാക്കിയില്ല എന്നതാണ് യാദാര്‍ഥ്യം. കള്ളപ്പണം തിരികെ കൊണ്ടു വരുന്ന കാര്യത്തിലും, കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിലും, വിലക്കയറ്റം നിയന്ത്രിക്കുന്നതിലുമെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആനയെഴുന്നള്ളിപ്പ്: മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി
Next »Next Page » മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച മാധുരിക്ക് നോട്ടീസ് »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine